എന്റെ സ്വപ്നങ്ങളും മോഹവും
ആ പൈസ എന്റെ കയ്യിൽ ഉള്ളതിൽ ഏറ്റവും മൂല്യം ഉള്ളതായിരുന്നു. പക്ഷെ ഇനി അത് കയ്യിൽ ഇരുന്നാൽ എനിക്ക് പൊള്ളും.. അതുകൊണ്ട് ആ ആയിരം രൂപയും എന്റെ വക നൂറ്റിപ്പത്ത് രൂപയും ചേർത്ത് ഒരു കുട്ടിഉടുപ്പും നിക്കറും വാങ്ങി.
ഒരു ഡോക്ടറിന്റെ മോന് ഇതൊക്കെ എന്ത്!! എന്നാലും ഇപ്പൊ ഹരിമാമന്റെ കയ്യിൽ ഇത്രക്കുള്ള വകുപ്പേ ഉള്ളു. ബാക്കിയുള്ള പൈസ ഒരു സേവിങ്സ് ആയി കിടക്കട്ടെ എന്ന് കരുതി.
തിരിച്ചു അൽപ്പം നടക്കാം എന്ന് കരുതി നടന്നു കുമ്പളം ടോൾ കഴിഞ്ഞു അരൂർ പാലത്തിൽ കുറച്ചു നേരം വിശ്രമിച്ചു. കൈവരിയിൽ താങ്ങി കുറച്ചുനേരം ആ വെള്ളത്തിന്റെ ഒഴുക്ക് നോക്കിനിന്നു.
പുറകിൽകൂടി വണ്ടി പായുമ്പോഴും ആ വെള്ളത്തിന്റെ താളത്തിൽ മനസിന് എന്തെന്നില്ലാത്ത ആശ്വാസം.. ആളുകൾ കൈ ചൂണ്ട ഇടുന്നുണ്ട്. അതൊക്കെ കണ്ടു കൊറച്ചുനേരം നിന്നു.
ചൂണ്ട ഇട്ടുനിന്ന ഒരു പയ്യൻ കുറച്ച് മീൻ ആയപ്പോൾ അതുവഴി പോയ ഒരു കാറ്കാരന് വിറ്റു. ഈ പരിപാടി കൊള്ളാല്ലോ.. ഞാൻ അവനോടു അൽപ്പം സംസാരിച്ചു.. ചെറിയ പയ്യനാണ്, അവൻ എനിക്കും ചൂണ്ട ഇടാൻ തന്നു.. കൊറേ നേരത്തെ പരീക്ഷണത്തിന് ഒടുവിൽ ഒരു ചെറിയ മീൻ കിട്ടി.
അവൻ പറഞ്ഞു
“ഇത് വളരെ ചെറുതല്ലേ.. തിരിച്ചു വിടട്ടോ.. അല്ലേ ചേട്ടൻ കൊണ്ടൊക്കോ..”
ഞാൻ അതിനെ തിരിച്ചു വിട്ടോളാൻ പറഞ്ഞു
One Response
Balance part pettannu idanee ❤️