എന്റെ സ്വപ്നങ്ങളും മോഹവും
ചിലപ്പോൾ ഞാൻ ഇനി ഒരിക്കലും എഴുന്നേക്കില്ലേന്ന് കരുതികാണും.
ഭദ്രൻ അപ്പോഴേക്കും ഒരു ദുഷ്ടകഥാപാത്രമായി എന്റെ മനസ്സിൽ സ്ഥാനം പിടിച്ചിരുന്നു. എന്നോട് എന്താകും ഭദ്രന് ഇത്രയും ദേഷ്യം ?
ഞാൻ ആര്യേച്ചിയെ ഇഷ്ടപെട്ടത് ഭദ്രൻ അറിഞ്ഞിരിക്കുമോ? ആ… അതിൽ എന്താ തെറ്റ് എന്റെ മുറപ്പെണ്ണ് അയിരുന്നില്ലേ ?
അമ്മാവന്‍ പോലും എനിക്ക് സപ്പോര്‍ട്ട് ആയിരുന്നു, ഇനി നേരിൽ കണ്ടാൽ തല്ലുമോ? ആ…. ഉള്ളിൽ എവിടേയോ ഒരു പേടി തലപൊക്കി.
പുസ്തകം വാങ്ങി ഇറങ്ങി എന്നിട്ട് ഒരു ടെക്സ്റ്റയിൽസിൽ കേറി. പൈസ വെറുതെ പൊടിക്കാൻ പറ്റില്ല അതുകൊണ്ട് ഞാൻ മുന്നൂറ്റമ്പതിന്റെ രണ്ട് ഷർട്ട് വാങ്ങി. ഒരു പാൻസും. പിന്നെ അതിനടിയിൽ ഇടുന്നതും വാങ്ങി എല്ലാം കൂടെ ആയിരത്തിഅഞ്ഞൂറ് ചില്ലറ പോയ് കിട്ടി. അപ്പോഴാണ് ചുമ്മാ മനസ്സിൽ ഒരാശ..
ഞാൻ നിവർന്നു നിന്നപ്പോ മുതൽ എന്നോട് മനസ്സിൽ ഒരു വെറുപ്പും ദേഷ്യവുമില്ലാതെ ചിരിച്ചു കാട്ടിയത് അവൻ ആയിരുന്നു.. അവന് ഞാൻ എന്തെങ്കിലും കൊടുക്കണ്ടേ. അവന്റെ അമ്മയെ തോൽപ്പിച്ചപ്പോ കിട്ടിയ ആ ആയിരം രൂപ ആയിരുന്നു ആദ്യം മനസ്സിൽ വന്നത്, സത്യത്തിൽ അന്ന് ആ പൈസക്ക് വേണ്ടി അല്ല അവളെ തോല്പിച്ചത്.. അവളുടെ മനസ്സിൽ ഒരു ഇടം പിടിക്കാൻ ആയിരുന്നു, എന്നാൽ കൂടുതൽ വെറുത്തു എന്നല്ലാതെ വേറെ ഗുണമൊന്നും ഉണ്ടായില്ല.
One Response
Balance part pettannu idanee ❤️