എന്റെ സ്വപ്നങ്ങളും മോഹവും
ഏതായാലും ഇവിടെ ആര്യേച്ചിയുടെ കുത്ത് വാക്കും കേട്ട് നിക്കാൻ വയ്യ, കുറച്ചു ശുദ്ധവായു വേണമെന്ന് കരുതി പുറത്തിറങ്ങി. ഉച്ച ആകുന്നെ ഉള്ളു. ഭക്ഷണം കഴിക്കാൻ മനസ്സില്ലാഞ്ഞോണ്ട് അതും കഴിച്ചില്ല. ഇറങ്ങും മുൻപ് ഞാൻ എന്റെ ആ പഴയ പേഴ്‌സ് തപ്പിയെടുത്തിരുന്നു . അതിൽ എന്റെ atm ഉണ്ടാരുന്നു ഞാൻ പുറത്തു ഇടങ്ങിയപ്പോൾ ആണ് പച്ച നിറത്തിൽ ഉള്ള ബോർഡ് വായിച്ചത്.. അരൂർ ആലപ്പുഴ എറണാകുളം ബോർഡർ എന്ന് വേണമെങ്കിൽ പറയാം.
പണ്ട് ഞാൻ ഇവിടെ വന്നിട്ടുണ്ട്. ഇവിടുത്തെ മഴവിൽ മനോരമ ഓഫീസിൽ. അടുത്തുള്ള atm ഇൽ കയറി കാർഡ് ഇട്ടു.. ഭാഗ്യം അത് വർക്കിങ് ആണ്.. pin ഓർമ ഉണ്ട് . ആകെ ഉള്ള ബാലൻസ് ഇരുപതിനായിരം രൂപ എന്തോ ആണെന്നറിയാം. ഞാൻ കഷ്ടപെട്ട് സമ്പാദിച്ച പൈസ ടുഷൻ എടുത്തും മല്‍സര പരിക്ഷ ജയിച്ചും ഉണ്ടാക്കിയ പൈസ, ഇതിൽ ആര്യേച്ചിയെ തോൽപ്പിച്ചു നേടിയ ആയിരം രൂപയും ഉണ്ട്.
എന്റെ ആവശ്യങ്ങൾ ഞാൻ ഓരോന്ന് കണക്കു കൂട്ടി. ഫൈനൽ ഇയർ പുസ്തകം മേടിക്കണം, ഇടാൻ കുറച്ചു തുണി മേടിക്കണം. അമ്മ വരുമ്പോൾ അമ്മക്ക് എന്തങ്കിലും മേടിക്കണം.. അല്ലെ അത് അമ്മ വന്നിട്ടാകട്ടെ.
ഞാൻ ആദ്യം എനിക്ക് വേണ്ടുന്ന പുസ്തകങ്ങൾ ഒക്കെ മേടിച്ചു. അമ്മയോട് നേരത്തെ വിളിച്ചപ്പോൾ എന്റെ പുസ്തകങ്ങൾ ഒക്കെ അവിടെ ഉണ്ടോന്ന് ചോദിച്ചിരുന്നു . ഒന്നും ഇനി ഉപയോഗം ഇല്ലെന്ന് പറഞ്ഞു ഭദ്രൻ എടുത്തു കളഞ്ഞു എന്നമ്മ പറഞ്ഞു.
One Response
Balance part pettannu idanee ❤️