എന്റെ സ്വപ്നങ്ങളും മോഹവും
സ്വപ്നം – ഞാൻ കൈ ലൂസ് ആക്കി, കുഞ്ഞിനെ വാരി എടുത്തു അവൾ എന്നോട് കലിപ്പ് കാണിച്ചു. എന്തിനാ എന്ന് പോലും എനിക്ക് മനസിലായില്ല.
അവളുടെ പിറുപിറുക്കലിൽ നിന്ന് കതവ് തുറന്നിട്ടിട്ടു കുഞ്ഞിനൊപ്പം കിടന്നുറങ്ങിയതിനാണെന്ന് മനസിലായി. ഞാൻ അതിനു ഉറങ്ങിയില്ലല്ലോ അവൾ കുഞ്ഞിനെ എടുക്കും മുന്നേ ഞാൻ തടഞ്ഞില്ലേ.. പിന്നെ എന്താ ഇവക്ക് പ്രശ്നം.
അവൾ ആരോടെന്നില്ലാതെ സംസാരം തുടർന്നു.. അതിൽ എവിടെയൊക്കയോ പറഞ്ഞ കുറച്ചു കാര്യങ്ങൾ എന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു.
ഭദ്രൻ എന്നെ പറ്റി അവളോട് പറഞ്ഞ കൊറേ കാര്യങ്ങൾ അതിൽ ഉണ്ടാരുന്നു. അതിൽ നിന്ന് തന്നെ ഭദ്രന് എന്നെ തീരെ ഇഷ്ടമല്ലാ എന്നെനിക്ക് ഉറപ്പായി.
ശല്യമായി ഒരു നാലു കൊല്ലം ഞാൻ ഇവിടെ ഉണ്ടായിരുന്നതിനാലാകാം . ഞാൻ ഒരു ബാദ്ധ്യതയായിക്കാണും.
എന്നോട് ആര്യേച്ചിക്കും ഇത്രയും ദേഷ്യത്തിന് എന്താ കാരണം. അപ്പൊ ഒഴിഞ്ഞു കൊടുക്കുക എത്രയും വേഗം. അമ്മ വരും വരെ എങ്ങനെയും കടിച്ചു വിടിച്ചു നിൽക്കുക.
കുറച്ചു കഴിഞ്ഞു അവൾ എന്നോട് വന്നു പറഞ്ഞു.. അമ്മ നാളേ വരുള്ളൂ, നിനക്ക് പുറത്തു വല്ലോം പോണമെങ്കിൽ പൊക്കൊളൂന്ന്.
ഞാൻ അമ്മേ വിളിച്ചപ്പോഴും ഉടനെ വരും എന്നാണല്ലോ പറഞ്ഞത്. ചിലപ്പോൾ അമ്മായി വിട്ടുകാണില്ല, ഞാൻ ഉള്ളപ്പോൾ എല്ലാർക്കും ഞങ്ങളോട് സ്നേഹം ആയിരുന്നു ഞാൻ ഒരു ബാധ്യത ആയപ്പോൾ അതിന്റെ പ്രയാസം സഹിക്കേണ്ടി വരുന്നത് അമ്മക്കാകും, ഏതായാലും അമ്മ നാളേ വരുമല്ലോ, ഞാനും അമ്മയും മാത്രമുള്ള ഒരു കൊച്ചുലോകം ഞാൻ കാണാൻ തുടങ്ങി.
One Response
Balance part pettannu idanee ❤️