എന്റെ സ്വപ്നങ്ങളും മോഹവും
“എന്തോന്ന്”
“ഇപ്പ മയിരേ, അതല്ലേ നിന്റെ ഈ മരപ്പണി ? ഞങ്ങളാ പണി പിടിച്ചേക്കുന്നെ. നിങ്ങടെ ഭദ്രൻ ആള് മൊടയാണോ? എന്നെ തുടങ്ങേണ്ട പണിയാ. അയാളുടെ ഉടക്ക് കാരണമാ തുടങ്ങാൻ പറ്റാത്തെ. എന്റെ അമ്മായിയച്ഛന്റെ വഴി കിട്ടിയതാ. ആര്യേച്ചിയെ കണ്ടപ്പഴാ..” അവനൊന്നു നിര്‍ത്തി എന്നിട്ട് ഉള്ളിലേക്ക് നോക്കി ശബ്ദം താഴ്ത്തി പറഞ്ഞു.
“”അയാള് നിസാരം പൈസക്ക് എങ്ങാണ്ട ലേലത്തിൽ പിടിച്ചേ. ദുർമരണം നടന്നവീടല്ലേ….””
“ശ്രീ…..”
അപ്പോഴേക്കും അകത്തുന്ന് വിളി വന്നു
“എന്നാ ഞാൻ പോയേച്ചും വരാം
“”ശെരീടാ””
അവന് ഒരു മാറ്റോം ഇല്ല, പഴയപോലെ തന്നെ .നാവിനു ബെല്ലുമില്ല ബ്രേക്കുമില്ല.
ഞാൻ തിരിച്ചു കയറി ചെല്ലുമ്പോൾ ആര്യേച്ചി വാതിക്കൽ നിപ്പുണ്ട്. എന്തോ ഒന്ന് മറച്ചു പിടിച്ചിട്ടുണ്ട്
“ഞാൻ രാവിലെ താഴെ കളഞ്ഞ ഡയറിയല്ലെ അത് ? അതിലിപ്പോ മറച്ചു പിടിക്കാൻ എന്താ?
ആവോ.. ഇനി ഇപ്പൊ എന്റെ എല്ലാ ചോദ്യത്തിനും ഉത്തരം അതിൽ ഉണ്ടെങ്കിലോ? കയ്യിൽ കിട്ടിയപ്പോൾ എടുത്തു കളയേം ചെയ്തു. ഇനി എന്താ ചെയ്യാ ..
നിധി കാക്കുന്ന ഭൂതത്തിലും കഷ്ടമാ അവളുടെ കാര്യം. അങ്ങനെ പെട്ടെന്നാർക്കും അവളുടെന്നൊന്നും അടിച്ചുമാറ്റാൻ പറ്റില്ല.
ഞാന്‍ കഴിക്കാന്‍ ചെന്നിരുന്നു, നല്ല ചോറും തേങ്ങ അരച്ച മീന്‍കറിയും മോരും. രാവിലെ ഒന്നും കഴിക്കാഞ്ഞോണ്ടാകും എല്ലാത്തിനും നല്ല സ്വാദ് .