എന്റെ സ്വപ്നങ്ങളും മോഹവും
“അല്ലടാ.. ഭദ്രൻ ആര്യേച്ചീടെ ഭർത്താവ്. ഇത് അവരുടെ മോനാ.”ആരുന്നോ
“ഈ ഭദ്രൻ ആണോ ആര്യേച്ചിയെ പന്തലി അടിച്ചോണ്ടു പോയേ?.”
“ആയിരിക്കും.. ടാ ,എനിക്കറിയില്ല..”
“അല്ലടാ അളിയാ.. നിനക്ക് എന്തായിരുന്നു പ്രശ്നം? അന്ന് നീ കോളജിൽ കിടന്നു അടിയുണ്ടാക്കിയിട്ട് പിന്നെ കാണുന്നത് ഇപ്പോഴാ..”
“ഞാൻ അടിയുണ്ടാക്കീന്നോ? എടാ എനിക്ക് ഒന്നും ഓർമ്മയില്ല..”
എടാ.. അത് നീയാണെന്ന് ഗോപികയാ അന്ന് പറഞ്ഞത്, ഗോപന്റെ അനിയത്തി ആണ് ഈ ഗോപിക. നീ ഒളിവിൽ പോയെന്നോ… എന്തൊക്കെയോ.. പിന്നെ ഒരു വിവരോം ഇല്ല.. പിന്നെ ഇടക്ക് അമ്മ പറഞ്ഞു.. ആര്യേച്ചീടെ കല്യാണം കലങ്ങിയെന്നോ ഏതോ ഭദ്രൻ പെണ്ണിനെ കൊണ്ടുപോയെന്നോ ഒക്കെ. നിങ്ങടെ അമ്മാവൻ എറണാകുളത്തു വീട് മേടിച്ചതിൽപ്പിന്നെ ആരെയും കാണാറില്ലാരുന്നു. ഇന്നാള് ഇവിടുത്തെ പണിക്കു ആളെ കൊണ്ട് വന്നപ്പോ അമ്മേ കണ്ടാരുന്നു. പക്ഷേ അമ്മക്ക് അന്ന് എന്നെ മനസ്സിലായില്ല. ഞാനും അങ്ങോട്ട് ഒന്നും പറഞ്ഞില്ല, ഇപ്പൊ ആര്യേച്ചിയെ കണ്ടപ്പോഴാണ് നിങ്ങള് തിരിച്ചു വന്നൂന്നറിഞ്ഞേ. പക്ഷേ നീ ഉണ്ടാകുമെന്ന് ഞാന്‍ കരുതിയില്ല. “
“എനിക്ക് ഒന്നും ഓർമ്മയില്ലടാ.”
“ആ അതങ്ങനാ ഞാൻ പത്തില്‍ വെച്ചേ പറഞ്ഞതല്ലേ കൂടുതൽ പടിക്കല്ലേ.. പഠിച്ചാൽ ഓർമയും ബുദ്ധിയും ഇല്ലാതെ നടക്കേണ്ടിവരുമെന്ന്. അതോണ്ടല്ലേ ഞാൻ പത്തു തോറ്റപ്പോഴേ ആ പണി നിർത്തിയത്. ഇപ്പൊ കണ്ടോ പെണ്ണും കെട്ടി, അത്യാവശ്യം പണിയും ഉണ്ട്. വെറും കടച്ചിലല്ല.. കൈപ്പണി യാ.””