എന്റെ സ്വപ്നങ്ങളും മോഹവും
“അച്ഛന്റെയാ” അമ്മ പറഞ്ഞു
കുറച്ചു കഴിഞ്ഞു ആരോ വാതിക്കൽ വന്നു സംസാരിക്കണ കേട്ടു. ഞാനും പുറത്തേക്കിറങ്ങിച്ചെന്നു.
ആര്യേച്ചി ആരോടോ സംസാരിക്കുവാണ്. ഇരുട്ടായതിനാൽ ഞാൻ ആളുടെ മുഖം കണ്ടില്ല. ആര്യേച്ചി ഒരു കാസ്രോളുമായി തിരിച്ചു കേറി വന്നു.
അവടെ ഇടത്തെ കയ്യിൽ വീരൻസും വലത്തേ കയ്യിലാ കാസ്രോളും. ഇതുവരെ അടുക്കള ഒന്നും സെറ്റായിട്ടില്ലാരിക്കും. അതാവും ഈ കാസ്രോളൊക്കെ..
ചേച്ചി എന്റെ അടുത്തെത്തിയപ്പോൾ
നല്ല ബേബിലോഷന്റെ മണം. വീരനെ കുളുപ്പിച്ചു കുട്ടപ്പനാക്കി വെച്ചേക്കുവാണ്, എനിക്ക് അവനെ കണ്ടപ്പോൾത്തന്നെ അത് മനസിലായിരുന്നു. ഞാൻ അറിയാതെ അവനെ വാങ്ങാൻ എന്റെ കൈ നീട്ടി.
അവനും അവളുടെ കൈയ്യിലിരുന്നു പിടഞ്ഞു, എന്റെ നേരേ കൈകാട്ടി വന്നു. ആര്യേച്ചി കുഞ്ഞിനെ എന്റെ കയ്യിൽ തന്നു എന്നിട്ടകത്തോട്ടു പോയി. ഞാൻ അവനെ വാങ്ങി തോളിലിട്ടു.
ഫുഡ് തരാൻ വന്ന ആൾ അപ്പോൾ തിരിഞ്ഞു നടന്നിരുന്നു. ആ നടപ്പ് കണ്ടപ്പോൾ എന്റെ ഉള്ളിലൊരു പേര് തെളിഞ്ഞുവന്നു..”ഞൊണ്ടി ഗോപൻ. “
“ഹലോ… ഡാ.. ഗോപാ.. ടാ നിക്കടാ അവിടെ”
ഞാൻ വിളിച്ചുകൂവിക്കൊണ്ട് പുറകെ ചെന്നു. അവൻ തിരിഞ്ഞുനോക്കി.
“ടാ ശ്രീഹരീ.. ടാ.. അപ്പൊ നി തന്നെയാണോ ഇത് ലേലത്തിൽ പിടിച്ചത്? എന്നിട്ട് എന്റെ അമ്മായിഅച്ഛൻ പറഞ്ഞത് ഏതോ ഭദ്രൻ ആണെന്നാണല്ലോ. ഇതാരാ നിന്റെ മോനാ?”