എന്റെ സ്വപ്നങ്ങളും മോഹവും
ഇല്ല അതാണ്.. പക്ഷേ അവടെ ഒക്കത്തിരുന്ന കുറുപ്പിന്റെ ചിരി കണ്ടപ്പോള്‍ ഒരു സന്തോഷമൊക്കെ തോന്നി. അവന്റെ ഇരുപ്പ് കണ്ടോ, കള്ളാ ചിരിച്ചുചിരിച്ചു വിരലും കടിച്ചു, അവിടെ എന്താ നടന്നെ എന്ന്പോലും അവന് പിടുത്തം കിട്ടിക്കാണില്ല.
“ടാ വീരപ്പാ.. നിന്റെ അമ്മ എനിക്ക് ഉമ്മ തരുന്നത് കണ്ടോ.. നീയ്.”
ഞാന്‍ മനസില്‍ പറയാന്‍ ഉദ്ദേശിച്ചത് പറഞ്ഞപ്പോള്‍ അല്പം ഉച്ചത്തിലായിപ്പോയി .
“എന്തോ? എന്താ നീ പറഞ്ഞത്?” അവള്‍ ഉടനെ തിരിച്ചുചോദിച്ചു.
“ഒന്നുമില്ല”
“ഇല്ലേ നിനക്ക് കൊള്ളാം, ഹും”
ഒരു ചെറുചിരി അവളുടെ മുഖത്തു മിന്നിമാഞ്ഞോ.
“നിന്നിളിക്കാതെ ഈ പെട്ടിയൊക്കെ എടുക്കാന്‍ സഹായിക്കടാ.”
അമ്മ ആയിരുന്നത്
ഞാന്‍ ആ ബാഗുകള്‍ എടുത്തു വരാന്തയില്‍ കൊണ്ടുവെച്ചു.
ഞാൻ ഒരുപാട് തവണ പുറത്തു നിന്ന് കണ്ടിട്ടുണ്ടെങ്കിലും ഓർമ്മവെച്ചിട്ട് ആദ്യമായിട്ടാണ് ഇതിനകത്ത് കേറുന്നത്.
ആര്യേച്ചി പറഞ്ഞു.
ഞാനും ഏതാണ്ടതുപോലെ തന്നെ ആയിരുന്നു. അമ്മ ആദ്യം അകത്തു കയറി. അവള്‍ വീരനെ എന്‍റെ കയ്യില്‍ തന്നിട്ട് വിളക്കുമായിവന്ന അമ്മയുടെ കാലില്‍ തൊട്ടനുഗ്രഹം വാങ്ങി. എന്‍റെ കയ്യും പിടിച്ചകത്തു കയറി. ഓ ഇപ്പൊ ഇവളാണല്ലോ ഇതിന്‍റെ മുതലാളിച്ചി..
അമ്മ പറഞ്ഞു പൊലിപ്പിച്ചിട്ടുള്ള അത്ര വലിയ കൊട്ടാരമൊന്നുമല്ല. എങ്കിലും കൊള്ളാം. അൽപ്പസ്വല്പം കൊത്തുപണികളും ശില്പങ്ങളും ഒക്കെ ഉള്ള ഒരു വീട്. കണ്ടാൽ ആരും ഒന്നു മോഹിക്കും. ഇപ്പൊ ഉപയോഗിക്കാൻ പറ്റുന്ന രണ്ടു മൂന്ന് മുറിയും ഒരടുക്കളയും ഉണ്ട്. എല്ലാത്തിലും ആ പഴയ പ്രൗഢി തുളുമ്പുന്നു. പുതിയ കാലത്തിന്റെതെന്ന് പറയാൻ ഭിത്തിയിൽ കൂടെ ഓടുന്ന വയർ ചാനലും ഫാൻ ലൈറ്റ് അത്രേയൊക്ക ഉള്ളു. അകത്തൊരു ചാര് കസേരയുണ്ട്.. ഞാന്‍ അതെടുത്തു നിവര്‍ത്തിയപ്പോള്‍