എന്റെ സ്വപ്നങ്ങളും മോഹവും
സ്വപ്നം – ആ ടാക്സികാർ ഗേറ്റ് കടന്നു വരാന്തയിൽനിന്ന് ഏറെകുറെ പത്തു മുപ്പതു മീറ്റർ അപ്പുറം വന്നുനിന്നു.
എന്റടുത്തു തള്ളിക്കൊണ്ടിരുന്ന കാര്‍ന്നോര്‍ ആ താക്കോല്‍കൂട്ടം എന്‍റെ കയ്യില്‍ തരാതെ അതും കൊണ്ട് അവിടേക്ക് നടന്നു. അപ്പോഴേക്കും ആ കാറില്‍നിന്ന് അമ്മ പുറത്തിറങ്ങി. അയാള്‍ അമ്മയോട് എന്തൊക്കെയോ കുശലം ചോദിചിട്ട് താക്കോല്‍ കൂട്ടം അമ്മയെ ഏല്പിച്ച്പോയി.
അപ്പൊ അയാൾക്ക് അമ്മയെ അറിയാം, അപ്പൊ ഞാൻ ആരാണെന്നും അറിയാമായിരിക്കുമല്ലോ.. പിന്നെ എന്താണാവോ എന്നെ ഇയാൾ ഭദ്രൻ എന്ന് വിളിച്ചത്?
ചിലപ്പോൾ ഇത്രനാളും അമ്മ ഇവിടെയാകും താമസിച്ചിരുന്നത്. അതാണ് അസ്ഥിത്തറയും മറ്റും വൃത്തിയായി കിടക്കുന്നത്. അല്ല അമ്മ ഇവിടെ എങ്ങനെ ഒറ്റക്ക് താമസിച്ചു ?
ഒരു രാത്രിയും ഈ പകലും മാത്രം ഇവിടെ നിന്നിട്ട് പോലും എനിക്കൊരടി അനങ്ങാൻ പറ്റുന്നില്ല. അച്ഛനെയും ചേട്ടനെയും പറ്റിയുള്ള ഓർമ്മകൾ ഇടക്കിടക്ക് വന്നുകൊണ്ടേയിരിക്കുന്നു. അല്ലാ.. അതിന് അമ്മ ഇതൊന്നും കണ്ടിട്ടില്ലല്ലോ. അമ്മേടെ മനസ്സിൽ, ഇത് അമ്മയും അച്ചനും ഞങ്ങൾ രണ്ടും സന്തോഷമായി കഴിഞ്ഞ കൊട്ടാരമാണ്, ഇന്നലെവരെ എനിക്കും ഏതാണ്ടങ്ങനെ തന്നെ ആയിരുന്നല്ലോ.. പക്ഷേ ഒറ്റ പകൽ കൊണ്ട് കത്തിഎരിയുന്ന അരക്കില്ലം പോലെയായി.