എന്റെ സ്വപ്നങ്ങളും മോഹവും
“ശ്രീ എന്നെ തൊട്ടാലല്ലേ.. അവന്റെ കുഞ്ഞിനെ എനിക്ക് നൽകാൻ ആകുള്ളമ്മേ. അമ്മയുടെ ശ്രീ പാവമാ.. അവന്റെ മനസ്സിൽ അവന്റെ ചേട്ടന്റെ പെണ്ണാ ഞാൻ. അമ്മ ചോദിച്ചില്ലേ ഞാൻ എന്താ അവനെ എന്റെ മനസ്സിൽ ഭദ്രേട്ടനായി കാണുന്നെന്നു. ഒരേ ശരീരവും രണ്ടു മനസുമായി ജീവിക്കുന്ന ഒരാളില്‍ ഒന്നിനെ അനിയനയും മറ്റൊന്നിനെ പുരുഷനായും എങ്ങനെ കാണും? അമ്മ ചിന്തിച്ചിട്ടുണ്ടോ അത്? എനിക്കിഷ്ടമാ രണ്ടാളെയും എനിക്കിഷ്ടമാ എന്റെ ജീവനാ.. പക്ഷേ അവൻ എനിക്ക് അനിയനായി എന്നോട് പെരുമാറുമ്പോൾ അവനിൽ എങ്ങനെ ഞാൻ എന്റെ ഭർത്താവിനെ തിരയും?”
അവൾ അതുവരെയും അവളുടെ മനസ്സിൽ പുകഞ്ഞു കൊണ്ടിരുന്ന പരിഭവങ്ങളുടെ കെട്ടു അമ്മയുടെ മുന്നിലെ അഴിച്ചിട്ടു.
“മോളെ ഇപ്പൊ ശ്രീ നിന്നെ എങ്ങനെ കാണുന്നു എന്നെനിക്കറിയില്ല, എന്റെ അറിവിൽ ശ്രീഹരി ഇഷ്ടപ്പെട്ട ഒരേ ഒരു പെണ്ണ്.. അത് നിയാ, നീ മാത്രം. അന്നൊന്നും എന്റെ മോൾ അവന്റെ മനസ് കണ്ടില്ല. അവന്റെ കണ്ണുനീരും മോൾ അറിഞ്ഞില്ല”
പിന്നെ രണ്ടുപേരും ഒന്നും മിണ്ടിയില്ല. അല്ല ശ്രീഹരിയേ ശെരിക്കും മനസിലാക്കിയതായി ആരാ ഉള്ളെ?
അരുണിമ ഒരു പരിധിവരെ അവന്റെ മനസ്സറിഞ്ഞു. എങ്കിലും അവനെ സ്വന്തമാക്കാൻ അവൾ കാണിച്ച അധിമോഹം ശ്രീഹരിയുടെ ഉള്ളില്‍ ചിരിച്ചുകളിച്ചു നടന്നിരുന്ന വിഷ്ണുവിനെ ഇല്ലാതാക്കി, പകയും കലിയും വേദനയും മാത്രം ബാക്കിയായ ഭദ്രനെ ഉപേക്ഷിച്ചു അവളും പോയി.