എന്റെ സ്വപ്നങ്ങളും മോഹവും
“ശെരി അരുണിമേ…”
“അരുണിമ?…” അവള്‍ ഞെട്ടി.
“നീ വിളിച്ചാൽ ഞാൻ വരാതെ ഇരിക്കുമോ ആമി ”
അത് കേട്ടതും അവളുടെ കണ്ണു നിറഞ്ഞു, അവൾ എഴുന്നേറ്റു ബാത്‌റൂമിലേക്ക് ഓടി.
“മോളെ ടീ… ” പെട്ടെന്ന് അമ്മ അവളെ തട്ടി വിളിച്ചു.
“”മോളെ ടി, അവനു വിശക്കുന്നുന്നെന്നു തോന്നുന്നു.”
വീരനെ എടുത്തുകൊണ്ടു അമ്മ പറഞ്ഞു.
“ഫീഡിംഗ് ബോട്ടില്‍ എടുത്തില്ലേ?” അവള്‍ തിരക്കി.
“ഞാൻ കൊടുത്തു നോക്കി.. തണുത്തിട്ടുണ്ടാവും.. അവൻ കുടിക്കണില്ല”
“ഇനി ഇപ്പൊ എന്താ ചെയ്യാ” അമ്മ ആവലാതിപ്പെട്ടു.
“ചേച്ചീ.. ഞാൻ വണ്ടി നിർത്തണോ ” മുൻപിൽ നിന്ന് ഡ്രൈവർ ചോദിച്ചു.
“ഹ്മ്മ്, ഒന്ന് നിർത്താമോ കുഞ്ഞേ”
അമ്മ പറഞ്ഞു.
അവൻ വണ്ടി ഹൈവേക്ക് സൈഡിൽ ആളില്ലാത്ത ഒരിടം നോക്കി ഒഴിച്ചുനിർത്തി. ഡോർ തുറന്നു പുറത്തിറങ്ങി.
“ചേച്ചി ഞാൻ ഒരു ചായ കുടിച്ചിട്ട് വരാമേ..”
ആ ഡ്രൈവർ പയ്യൻ കുറച്ചപ്പുറമുള്ള ചായക്കടയിൽ പോയി. അവള്‍ തന്‍റെ ഷാളിനടിയില്‍ക്കൂടെ അവനെ മാറത്തേക്ക് ചേര്‍ത്ത് പിടിച്ചു.
“അവൻ അവന്റെ അച്ഛനെപ്പോലയാ…വാശിയാ… അവന്റെ രീതിക്ക് കിട്ടിയില്ലേ അവനു വേണ്ട.”
അത് അമ്മയോട് പറഞ്ഞിട്ട് വീരന് അവൾ മുലകൊടുത്തു.
“ശെരിയാ ഇത് നിന്റെ ഭദ്രന്റെയാ.. ശ്രീ ഹരിയുടെ ഒരുതുള്ളിപോലുമില്ല”
അമ്മ വീരനെ ഒന്ന് തടവിക്കൊണ്ട് പറഞ്ഞു.