എന്റെ സുഖം ഇവളിലാ
അമ്മുന് കന്നഡ അറിയൂല്ലാന്ന് കരുതി പറ്റിക്കാന്ന് കരുതണ്ട..
കന്നഡയല്ല അമ്മൂസേ, തമിഴാണ്..
ഞാൻ ഇടയ്ക്ക് കയറി പറഞ്ഞു.
ആഹ് എന്ത് കുന്തമായാലും അമ്മ പറയാതെ പോയോണ്ട് ദേഷ്യത്തിലാന്നല്ലേ അയാള് വന്ന് പറഞ്ഞത് ?
അവളത് പറഞ്ഞപ്പോൾ എനിക്ക് ഒരു നിമിഷത്തേക്ക് പറയാൻ മറുപടി ഇല്ലാതായിപ്പോയി, ഛെ.. എന്നാലും പെണ്ണിന് എങ്ങനെ കാര്യം മനസ്സിലായി…
ചതിയൻ ചന്തു. കേറി വാ…
വാതിൽക്കൽ മറുപടിയൊന്നും പറയാൻ ഇല്ലാതെ പരുങ്ങിക്കളിച്ച എന്നോട് അമ്മു പല്ല് കടിച്ചുകൊണ്ട് പറഞ്ഞു…
ദേവു ഇപ്പോഴും ചൂടിലാണോ?
അകത്ത് കയറി വാതില് അടയ്ക്കുന്ന ഗ്യാപ്പിൽ ഞാൻ അമ്മൂനോട് പതിയെ ചോദിച്ചപ്പോൾ അവൾ എന്നെയൊരു പുച്ഛഭാവത്തോടെ നോക്കി.
അമ്മ പോയി കിടന്നു. ചേട്ടായിക്ക് ഫുഡ് ടേബിളിൽ മൂടി വച്ചിട്ടുണ്ട്, കഴിച്ച് കഴിഞ്ഞ് പാത്രങ്ങൾ ഒക്കെ കഴുകി വെക്കാൻ പറഞ്ഞിട്ടുണ്ട്.
വാതിലടച്ച് അകത്തേക്ക് പമ്മി പമ്മി നടക്കുമ്പോൾ അമ്മു പറഞ്ഞു.
അയ്യേ…ദേവു കിടന്നോ, പിന്നെ ഞാനെന്തിനാ ഈ പേടിക്കുന്നെ. അല്ലെങ്കിലും എനിക്ക് പേടിയൊന്നും ഇല്ല, ഞാൻ ഇപ്പോ ഭർത്താവല്ലേ..
ശരി ചതിയാ.. ഗുഡ് നൈറ്റ്, അമ്മുന് ഉറക്കം വരുന്നു.
സിറ്റിങ് റൂമിൽ ഞെളിഞ്ഞ് നിൽക്കുന്ന എന്നോട് അമ്മു പറഞ്ഞു.
അമ്മൂട്ടി.. ദേവു നല്ലോണം ചീത്ത പറഞ്ഞോ?