എന്റെ സുഖം ഇവളിലാ
ബെഞ്ചിൽ മടിപിടിച്ചിരുന്ന എന്നെ പിടിച്ച് വലിച്ച് എഴുന്നേൽപ്പിച്ച്കൊണ്ട് അമ്മു പറഞ്ഞപ്പോൾ ഞാനും എഴുന്നേറ്റു.
പിന്നെ അമ്മൂസിന്റെ ആഗ്രഹം പോലെ ഞങ്ങൾ കറങ്ങാൻ പോയി. സാഡ് ആയ എന്റെ അമ്മൂട്ടിയെ ഹാപ്പിയാക്കാൻ എനിക്ക് കുറച്ച് കഷ്ടപ്പെടേണ്ടി വന്നു. ഒരു ചോക്ലേറ്റ് ട്രഫിൾ, ഒരു ട്രൈകോൺ, ഒരു പാക്കറ്റ് കിറ്റ്കാറ്റ് മിനിമൊമെന്റസ് ഒക്കെ വാങ്ങിയശേഷം ലെയ്ക്ക് സൈഡിലൂടെ ഒരാവശ്യവും ഇല്ലാതെ കുറേ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. പിന്നെ കുറച്ച് നേരം അവിടെ ഇരുന്ന് റസ്റ്റ് എടുത്തശേഷം അറിയാത്ത വഴികളിലൂടെ ഒരു ചെറിയ ഡ്രൈവും പോയിട്ടാണ്.. മതി…. ഇനി വീട്ടിൽ പോവാം..എന്ന് അമ്മു സമ്മതിച്ചത്.
തിരിച്ച് ഫ്ലാറ്റിലേക്ക് മടങ്ങുമ്പോൾ അമ്മു ഫുൾ ഹാപ്പിയായിരുന്നു, എനിക്കത് മതി.
ഫ്ലാറ്റിൽ കാറ് പാർക്ക് ചെയ്ത് ഇറങ്ങിയപ്പോൾ നേരത്തെ പരിചയപ്പെട്ട സെക്യൂരിറ്റി ചേട്ടൻ ഓടിവന്നു.
സാർ ഉങ്ക പൊണ്ടാട്ടി ഉങ്കളെ പാർക്കാമൽ റൊമ്പ കവലയ്പ്പട്ടേൻ..നാൻ താ സൊന്നേ, നീങ്ക കൊളന്തയുടൻ വെളിയെ പോയിറിക്കിറേൻ എന്റട്രൈ ..
പുള്ളി പറഞ്ഞത് കേട്ടപ്പോഴാണ് ദേവുനോട് പോവുന്ന കാര്യം പറഞ്ഞില്ലല്ലോ എന്ന് ഓർത്തത്. അമ്മൂസിന്റെ പിണക്കം മാറ്റുന്ന തിരക്കിൽ മറന്ന് പോയതാണ്.
പോക്കറ്റ് തപ്പിനോക്കിയപ്പോൾ ഫോണും ഇല്ല, അതും ഫ്ലാറ്റിൽവെച്ച് മറന്നു. ശ്യോ. ദേവു വിളിച്ച് നോക്കിയിട്ടും കിട്ടി ക്കാണില്ല .