എന്റെ സുഖം ഇവളിലാ
ഗൗരവത്തിൽ പറഞ്ഞിട്ട് അമ്മു എന്നെ തള്ളി ഞങ്ങൾ തമ്മിലുള്ള അകലം കൂട്ടാൻ ശ്രമിച്ചു.
ഞാൻ ഒന്ന് പറയട്ടെ…
വേണ്ട… ഒന്നും പറയണ്ട. അമ്മുനെ പറ്റിച്ചില്ലേ..
എന്നെ പറയാൻ സമ്മതിക്കാതെ അമ്മു ഇടയ്ക്ക് കയറി പറഞ്ഞു.
ഓഹോ.. അപ്പോ എന്നോട് മിണ്ടാൻ താല്പര്യം ഇല്ലാത്തവര് എന്റെ കൂടെ ലെയ്ക്ക് കാണാനും വരൂലല്ലോ?
ഞാൻ അമ്മുനെ ചോദ്യരൂപത്തിൽ നോക്കിയപ്പോൾ അവളൊരു വിശ്വാസം ഇല്ലാത്തപോലെ എന്നെ നോക്കി…
എന്റെ അമ്മുട്ടി.. ദേവു ഇല്ലാന്ന് പറഞ്ഞത് കൊണ്ട് ദേവുനെയും വാങ്ങിയ സാധനങ്ങളും ഇവിടെ ഇറക്കാൻ വന്നതല്ലേ നമ്മള്… ഇനി നമ്മക്ക് സ്വസ്ഥമായിട്ട് കറങ്ങാല്ലോ !
ഞാൻ അവളെ നോക്കി ചിരിച്ചോണ്ട് പറഞ്ഞപ്പോൾ പെണ്ണിന്റെ ചുണ്ടിൽ ചെറുചിരി വിരിയുന്നത് ഞാൻ കണ്ടെങ്കിലും ഇത്രയുംനേരം കാണിച്ച കലിപ്പ് ഒറ്റയടിക്ക് മാറ്റാൻ മടി തോന്നിയത് കൊണ്ടാവാം, പെണ്ണ് അങ്ങനെ തന്നെ ഇരുന്നു….
മ്മ്. ശരി വാ…. പോവാം..
ഗൗരവത്തിൽ തന്നെ പറഞ്ഞിട്ട് അമ്മു ബെഞ്ചിൽനിന്നും എഴുന്നേറ്റു .
ഓ… അത്ര ജാഡയാണെങ്കിൽ വേണ്ട. ഈ ജാഡ ടീംസിന്റെ കൂടെ കറങ്ങാൻ പോവാൻ എനിക്ക് താല്പര്യമില്ല.
ബെഞ്ചിൽനിന്നും എഴുന്നേറ്റ് നിന്ന അമ്മുനെ നോക്കി ഞാൻ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു.
ദേ ചേട്ടായി മര്യാദയ്ക്ക് വന്നോ.. എന്നെ സാഡ് ആക്കിയത് ചേട്ടായി യാണ്, അപ്പോ എന്നെ ഹാപ്പിയാക്കണ്ടതും ചേട്ടായിയുടെ ഡ്യൂട്ടിയാ… വാ…