എന്റെ സുഖം ഇവളിലാ
സുഖം – എന്റെ പിൻകഴുത്തിൽ തലോടിയും, മുടിയിഴകളിൽ തഴുകിയും നിന്ന ദേവു ഒടുക്കം എന്നെ തിരിച്ച് ചുംബിക്കാൻ തുടങ്ങി, ആൻഡ് ഇറ്റ് വാസ് ഹെവൻലി !!
തെന്നിമാറിയ സാരിക്കിടയിലൂടെ എന്റെ കൈ ദേവൂന്റെ നഗ്നമായ വയറിൽ അമർന്നതും ദേവു ഒന്ന് പിടഞ്ഞു. കണ്ണുകൾ തമ്മിൽ കോർത്തു. ആ കണ്ണുകളിലെ പിടപ്പ് കണ്ടതും എന്റെ കൈ ഒന്നുകൂടി ഇടുപ്പിൽ അമർന്നു.
അധരങ്ങൾ പരസ്പരം കിന്നരിക്കുമ്പോൾ പാതി കൂമ്പിയടഞ്ഞ കണ്ണുകളോടെ ദേവു പ്രണയപൂർവം എന്നെ ഒന്ന് നോക്കി, ആ നോട്ടത്തിൽ ഞാൻ അലിഞ്ഞ് ഇല്ലാതാവുകയായിരുന്നു.
കല്യാണം കഴിഞ്ഞുള്ള ആദ്യ ചുംബനം. മറ്റെല്ലാം മറന്നുകൊണ്ട് ഞങ്ങൾ രണ്ടുപേരും ആ ചുംബനത്തിന്റെ മായികലോകത്തേക്ക് കൂപ്പ് കുത്തി വീണിരുന്നു. പരസ്പരം കെട്ടിപ്പുണർന്ന്, ചുണ്ടുകൾ തമ്മിൽ കോർത്ത്, നാവുകൾ തമ്മിൽ ഉരസി, ഉമനീർ രുചിച്ച്. അങ്ങനെ അങ്ങനെ ആ ചുംബനം ഞങ്ങളുടെ ദാമ്പത്യ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട നിമിഷമായി മാറുകയായിരുന്നു.
പെട്ടന്ന് സ്വബോധം കൈവന്നപോലെ ദേവു എന്നെ തള്ളിമാറ്റി.
മതി..പോ..
വീണ്ടും മുഖം അടുപ്പിക്കാൻ ശ്രമിച്ചപ്പോൾ എന്റെ ചുണ്ടിൽ ചൂണ്ടുവിരൽ ചേർത്ത് വെച്ചുകൊണ്ട് ദേവു പറഞ്ഞു.
ഞാനൊന്ന് പുഞ്ചിരിച്ചിട്ട് ദേവൂന്റെ ഇടുപ്പിൽ നഗ്നമായ ഭാഗത്ത് വേദനിപ്പിക്കാതെ പതിയെ പിച്ചിയിട്ട് തിരിഞ്ഞ് നടന്നു.
കാറിലുള്ള ബാക്കി സാധനങ്ങൾ എടുക്കണേ…
ദേവു പുറകിൽ നിന്ന് പറഞ്ഞതിന് തിരിഞ്ഞ് നോക്കാതെ കൈ ഉയർത്തി തംബ്സ്അപ്പ് കാണിച്ചിട്ട് പുറത്തേക്ക് ഇറങ്ങി…
താഴെ കുട്ടികൾ കളിക്കുന്ന ഏരിയയിൽ ചെന്നപ്പോൾ അമ്മു അവിടെയുള്ള ഊഞ്ഞാലിൽ ഇരുന്ന് ഒറ്റയ്ക്ക് ആടുകയാണ്, ഞാൻ മെല്ലെ പിന്നിലൂടെ ചെന്ന് നിന്ന് ആട്ടിക്കൊടുത്തു.. പെട്ടെന്ന് സ്പീഡ് കൂടിയപ്പോൾ അവളൊന്ന് തിരിഞ്ഞ് നോക്കി, പിന്നിൽ ഇളിച്ചോണ്ട് നിൽക്കുന്ന എന്നെ കണ്ടതും കാല് രണ്ടും നിലത്ത് കുത്തി ഊഞ്ഞാല് സ്ലോ ആക്കിയിട്ട് അതിൽനിന്നും ചാടിയിറങ്ങി പെണ്ണ് അപ്പുറത്ത് ഇട്ടിട്ടുള്ള ബെഞ്ചിൽ പോയിരുന്നു.
ഞാനും അവൾക്ക് പിന്നാലെ ബെഞ്ചിൽ പോയിരുന്നു. ഈ പ്രാവശ്യം എന്നെ ഒന്ന് കണ്ണുരുട്ടി നോക്കിയതല്ലാതെ അമ്മൂസ് എഴുന്നേറ്റ് പോയൊന്നുമില്ല.
എന്താ അമ്മൂസേ, കലിപ്പാണല്ലോ !!
അമ്മു അത് കേൾക്കാത്തപോലെ മുഖം തിരിച്ചിരുന്നു.
നല്ല കാലാവസ്ഥ. അല്ലേ.. അമ്മൂട്ടീ !
അതിനും കക്ഷി മറുപടിയൊന്നും തന്നില്ല.
ഞാൻ ബെഞ്ചിൽ നിരങ്ങി കുറച്ചൂടെ അമ്മുന്റെ അടുത്തേക്ക് ചേർന്നിരുന്നു..
അമ്മൂട്ടി…
ഞാൻ മെല്ലെ പെണ്ണിന്റെ കയ്യിൽ ചുരണ്ടിക്കൊണ്ട് വിളിച്ചതും, അവള് മുഖം തിരിച്ച് എന്നെ ഒന്ന് കലിപ്പിച്ച് നോക്കി.
ചേട്ടായി എന്നോട് മിണ്ടാൻ വരണ്ട.. പോ..
ഗൗരവത്തിൽ പറഞ്ഞിട്ട് അമ്മു എന്നെ തള്ളി ഞങ്ങൾ തമ്മിലുള്ള അകലം കൂട്ടാൻ ശ്രമിച്ചു.
ഞാൻ ഒന്ന് പറയട്ടെ…
വേണ്ട… ഒന്നും പറയണ്ട. അമ്മുനെ പറ്റിച്ചില്ലേ..
എന്നെ പറയാൻ സമ്മതിക്കാതെ അമ്മു ഇടയ്ക്ക് കയറി പറഞ്ഞു.
ഓഹോ.. അപ്പോ എന്നോട് മിണ്ടാൻ താല്പര്യം ഇല്ലാത്തവര് എന്റെ കൂടെ ലെയ്ക്ക് കാണാനും വരൂലല്ലോ?
ഞാൻ അമ്മുനെ ചോദ്യരൂപത്തിൽ നോക്കിയപ്പോൾ അവളൊരു വിശ്വാസം ഇല്ലാത്തപോലെ എന്നെ നോക്കി…
എന്റെ അമ്മുട്ടി.. ദേവു ഇല്ലാന്ന് പറഞ്ഞത് കൊണ്ട് ദേവുനെയും വാങ്ങിയ സാധനങ്ങളും ഇവിടെ ഇറക്കാൻ വന്നതല്ലേ നമ്മള്… ഇനി നമ്മക്ക് സ്വസ്ഥമായിട്ട് കറങ്ങാല്ലോ !
ഞാൻ അവളെ നോക്കി ചിരിച്ചോണ്ട് പറഞ്ഞപ്പോൾ പെണ്ണിന്റെ ചുണ്ടിൽ ചെറുചിരി വിരിയുന്നത് ഞാൻ കണ്ടെങ്കിലും ഇത്രയുംനേരം കാണിച്ച കലിപ്പ് ഒറ്റയടിക്ക് മാറ്റാൻ മടി തോന്നിയത് കൊണ്ടാവാം, പെണ്ണ് അങ്ങനെ തന്നെ ഇരുന്നു….
മ്മ്. ശരി വാ…. പോവാം..
ഗൗരവത്തിൽ തന്നെ പറഞ്ഞിട്ട് അമ്മു ബെഞ്ചിൽനിന്നും എഴുന്നേറ്റു .
ഓ… അത്ര ജാഡയാണെങ്കിൽ വേണ്ട. ഈ ജാഡ ടീംസിന്റെ കൂടെ കറങ്ങാൻ പോവാൻ എനിക്ക് താല്പര്യമില്ല.
ബെഞ്ചിൽനിന്നും എഴുന്നേറ്റ് നിന്ന അമ്മുനെ നോക്കി ഞാൻ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു.
ദേ ചേട്ടായി മര്യാദയ്ക്ക് വന്നോ.. എന്നെ സാഡ് ആക്കിയത് ചേട്ടായി യാണ്, അപ്പോ എന്നെ ഹാപ്പിയാക്കണ്ടതും ചേട്ടായിയുടെ ഡ്യൂട്ടിയാ… വാ…
ബെഞ്ചിൽ മടിപിടിച്ചിരുന്ന എന്നെ പിടിച്ച് വലിച്ച് എഴുന്നേൽപ്പിച്ച്കൊണ്ട് അമ്മു പറഞ്ഞപ്പോൾ ഞാനും എഴുന്നേറ്റു.
പിന്നെ അമ്മൂസിന്റെ ആഗ്രഹം പോലെ ഞങ്ങൾ കറങ്ങാൻ പോയി. സാഡ് ആയ എന്റെ അമ്മൂട്ടിയെ ഹാപ്പിയാക്കാൻ എനിക്ക് കുറച്ച് കഷ്ടപ്പെടേണ്ടി വന്നു. ഒരു ചോക്ലേറ്റ് ട്രഫിൾ, ഒരു ട്രൈകോൺ, ഒരു പാക്കറ്റ് കിറ്റ്കാറ്റ് മിനിമൊമെന്റസ് ഒക്കെ വാങ്ങിയശേഷം ലെയ്ക്ക് സൈഡിലൂടെ ഒരാവശ്യവും ഇല്ലാതെ കുറേ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. പിന്നെ കുറച്ച് നേരം അവിടെ ഇരുന്ന് റസ്റ്റ് എടുത്തശേഷം അറിയാത്ത വഴികളിലൂടെ ഒരു ചെറിയ ഡ്രൈവും പോയിട്ടാണ്.. മതി…. ഇനി വീട്ടിൽ പോവാം..എന്ന് അമ്മു സമ്മതിച്ചത്.
തിരിച്ച് ഫ്ലാറ്റിലേക്ക് മടങ്ങുമ്പോൾ അമ്മു ഫുൾ ഹാപ്പിയായിരുന്നു, എനിക്കത് മതി.
ഫ്ലാറ്റിൽ കാറ് പാർക്ക് ചെയ്ത് ഇറങ്ങിയപ്പോൾ നേരത്തെ പരിചയപ്പെട്ട സെക്യൂരിറ്റി ചേട്ടൻ ഓടിവന്നു.
സാർ ഉങ്ക പൊണ്ടാട്ടി ഉങ്കളെ പാർക്കാമൽ റൊമ്പ കവലയ്പ്പട്ടേൻ..നാൻ താ സൊന്നേ, നീങ്ക കൊളന്തയുടൻ വെളിയെ പോയിറിക്കിറേൻ എന്റട്രൈ ..
പുള്ളി പറഞ്ഞത് കേട്ടപ്പോഴാണ് ദേവുനോട് പോവുന്ന കാര്യം പറഞ്ഞില്ലല്ലോ എന്ന് ഓർത്തത്. അമ്മൂസിന്റെ പിണക്കം മാറ്റുന്ന തിരക്കിൽ മറന്ന് പോയതാണ്.
പോക്കറ്റ് തപ്പിനോക്കിയപ്പോൾ ഫോണും ഇല്ല, അതും ഫ്ലാറ്റിൽവെച്ച് മറന്നു. ശ്യോ. ദേവു വിളിച്ച് നോക്കിയിട്ടും കിട്ടി ക്കാണില്ല .
വാച്ചിൽ സമയം നോക്കിയപ്പോൾ ഒൻപതര മണി…
ഈശ്വരാ എനിക്ക് എന്തിന്റെ കേടായിരുന്നു…
അമ്മു മോളിലേക്ക് ചെല്ല്…. ഞാൻ ഇപ്പോ വരാം’
പുള്ളി വന്ന് തമിഴിൽ പറഞ്ഞത് ഒന്നും മനസ്സിലാവാതെ അന്തംവിട്ട് നിൽക്കുന്ന അമ്മുവിനോട് ഞാൻ പറഞ്ഞു. എന്തോ ഭാഗ്യം, മറുത്തൊന്നും പറയാതെ അമ്മു വേഗം പോയി.
അമ്മു പോയി കഴിഞ്ഞ്
നൻഡ്രി യതീഷ് അണ്ണേയ്..എന്നും പറഞ്ഞ് ഞാൻ പുള്ളിയുടെ തോളിൽ കയ്യിട്ടപ്പോൾ കാര്യം മനസ്സിലാവാതെ പുള്ളി.. യെതുക്ക്.. എന്ന് ചോദിച്ചു…
വാ ചൊല്ലാം ചൊല്ലാം….
എന്നും പറഞ്ഞ് ഞാൻ പുള്ളിയുടെ കൂടെ ഫ്രണ്ട്ഗേറ്റിന്റെ അടുത്തുള്ള സെക്യൂരിറ്റി ക്യാബിന് നേരെ നടന്നു,
പിന്നെ കുറച്ച് നേരം യതീഷ് ഭായുടെ കൂടെ ഓരോന്നും സംസാരിച്ച് ഇരുന്നു, മുകളിലെ ചൂട് ഒന്ന് കുറഞ്ഞിട്ട് കയറുന്നതാണ് എന്റെ ആരോഗ്യത്തിന് നല്ലത്.
അമ്മൂന് ഇപ്പോ നല്ല ചീത്ത കേൾക്കുന്നുണ്ടാവും… പാവം, എന്ത് ചെയ്യാനാ അറിഞ്ഞോണ്ട് പോയി ചീറി പാഞ്ഞ് വരുന്ന പാണ്ടിലോറിക്ക് മുന്നിൽ നിൽക്കാനുള്ള ധൈര്യം എനിക്കില്ല…
അങ്ങനെ നമ്മുടെ സെക്യൂരിറ്റി യതീഷ് ഭായുടെ കൂടെ കത്തിവെച്ചിരുന്ന് ഏകദേശം പത്തുമണി കഴിഞ്ഞിട്ടാണ് ഞാൻ മുകളിലേക്ക് കയറിയത്. പോവുന്ന വഴിക്ക് കാറിൽനിന്ന് നേരത്തെ വാങ്ങിയതിൽ ബാക്കിയുള്ള മൂന്ന് കവറുകളും എടുത്തു.
കോളിംഗ് ബെൽ അടിച്ചശേഷം വരുന്നത് എന്ത് തന്നെയായാലും നേരിടാം എന്ന് സ്വയം പറഞ്ഞുകൊണ്ട് ഞാൻ കാത്ത് നിന്നു, പക്ഷെ എത്രയൊക്കെ ധൈര്യം വരുത്താൻ ശ്രമിച്ചിട്ടും അകത്തനിന്ന് വാതില് തുറക്കുന്ന ശബ്ദം കേട്ടതും തിരിഞ്ഞ് ഓടിയാലോ എന്നൊരു ഓപ്ഷൻ മനസ്സ് മുന്നോട്ട് വെച്ചു. അപ്പോഴേക്കും വാതില് എനിക്ക് മുന്നിൽ തുറക്കപ്പെട്ടു…
പ്രതീക്ഷിച്ചത് കാളീ രൂപം പൂണ്ടു നിൽക്കുന്ന ദേവുവിനെ ആണ്, പക്ഷെ മുന്നിൽ പ്രത്യക്ഷപ്പെട്ടത് അമ്മൂസ്. ആദ്യം ഒരല്പം ആശ്വാസം തോന്നിയെങ്കിലും പെണ്ണിന്റെ നിൽപ്പ് കണ്ടപ്പോൾ എന്തോ പന്തികേട് തോന്നി. ഇരുകയ്യും ഇടുപ്പിൽ കുത്തി പല്ലും കടിച്ച് എന്നെ കണ്ണുരുട്ടി നോക്കി നിൽക്കുകയാണ് അമ്മു, എന്താണാവോ കാര്യം
ദുഷ്ടാ.. എന്നാലും ഈ ചതി അമ്മുനോട് വേണ്ടായിരുന്നു !!
അല്പനേരം അങ്ങനെ എന്നെ തറപ്പിച്ച് നോക്കിനിന്ന ശേഷം അമ്മുവിനോട് മയത്തിൽ ചോദിച്ചു…
എന്ത് പറ്റി അമ്മൂസേ?
ഒന്നും അറിയാത്തത് പോലെ നിഷ്കളങ്കമായി ചോദിച്ചു…
അമ്മൂസല്ല കുബൂസ്.. ചതിയൻ… അമ്മ ദേഷ്യത്തിലാന്ന് അറിഞ്ഞിട്ട് മനപ്പൂർവം എന്നെ പെടുത്തിയതല്ലേ?
അയ്യോ.. ഞാനോ… അങ്ങനെ ഒന്നും പറയല്ലേ കുബൂസേ, ഛെ.. അല്ല അമ്മൂസേ… നീ കണ്ടതല്ലേ ആ സെക്യൂരിറ്റി ചേട്ടൻ വന്ന് വിളിച്ചത്, ഞാൻ പുള്ളീടെ കൂടെ പോയതല്ലേ..
ഞാൻ വീണ്ടും നിഷ്കളങ്കത വാരി വിതറിക്കൊണ്ട് പറഞ്ഞു…
അമ്മുന് കന്നഡ അറിയൂല്ലാന്ന് കരുതി പറ്റിക്കാന്ന് കരുതണ്ട..
കന്നഡയല്ല അമ്മൂസേ, തമിഴാണ്..
ഞാൻ ഇടയ്ക്ക് കയറി പറഞ്ഞു.
ആഹ് എന്ത് കുന്തമായാലും അമ്മ പറയാതെ പോയോണ്ട് ദേഷ്യത്തിലാന്നല്ലേ അയാള് വന്ന് പറഞ്ഞത് ?
അവളത് പറഞ്ഞപ്പോൾ എനിക്ക് ഒരു നിമിഷത്തേക്ക് പറയാൻ മറുപടി ഇല്ലാതായിപ്പോയി, ഛെ.. എന്നാലും പെണ്ണിന് എങ്ങനെ കാര്യം മനസ്സിലായി…
ചതിയൻ ചന്തു. കേറി വാ…
വാതിൽക്കൽ മറുപടിയൊന്നും പറയാൻ ഇല്ലാതെ പരുങ്ങിക്കളിച്ച എന്നോട് അമ്മു പല്ല് കടിച്ചുകൊണ്ട് പറഞ്ഞു…
ദേവു ഇപ്പോഴും ചൂടിലാണോ?
അകത്ത് കയറി വാതില് അടയ്ക്കുന്ന ഗ്യാപ്പിൽ ഞാൻ അമ്മൂനോട് പതിയെ ചോദിച്ചപ്പോൾ അവൾ എന്നെയൊരു പുച്ഛഭാവത്തോടെ നോക്കി.
അമ്മ പോയി കിടന്നു. ചേട്ടായിക്ക് ഫുഡ് ടേബിളിൽ മൂടി വച്ചിട്ടുണ്ട്, കഴിച്ച് കഴിഞ്ഞ് പാത്രങ്ങൾ ഒക്കെ കഴുകി വെക്കാൻ പറഞ്ഞിട്ടുണ്ട്.
വാതിലടച്ച് അകത്തേക്ക് പമ്മി പമ്മി നടക്കുമ്പോൾ അമ്മു പറഞ്ഞു.
അയ്യേ…ദേവു കിടന്നോ, പിന്നെ ഞാനെന്തിനാ ഈ പേടിക്കുന്നെ. അല്ലെങ്കിലും എനിക്ക് പേടിയൊന്നും ഇല്ല, ഞാൻ ഇപ്പോ ഭർത്താവല്ലേ..
ശരി ചതിയാ.. ഗുഡ് നൈറ്റ്, അമ്മുന് ഉറക്കം വരുന്നു.
സിറ്റിങ് റൂമിൽ ഞെളിഞ്ഞ് നിൽക്കുന്ന എന്നോട് അമ്മു പറഞ്ഞു.
അമ്മൂട്ടി.. ദേവു നല്ലോണം ചീത്ത പറഞ്ഞോ?
മുറിയിലേക്ക് പോവാൻ ഒരുങ്ങിയ അമ്മൂനോട് ഞാൻ പതിയെ ചോദിച്ചു.
ഏയ് ഇല്ല, അമ്മേടെ ചീത്തയ്ക്ക് ഒന്നും ആ പഴയ പവറില്ല. എന്നെ കുറച്ചേ ചീത്ത പറഞ്ഞുള്ളു, പിന്നെ ഫുൾ ഇങ്ങനെ ഓരോന്നും പിറുപിറുത്തോണ്ട് നടക്കായിരുന്നു. ഞാൻ മൈൻഡ് ചെയ്യാൻ പോയില്ല.
ശരി ശരി. മോള് ചെല്ല്, ഗുഡ് നൈറ്റ് .
ഞാൻ പുഞ്ചിരിച്ചുകൊണ്ട് ചുമലിൽ തട്ടി പറഞ്ഞപ്പോൾ അമ്മു മറുപടിയായി ഒരു കോട്ടുവാ ഇട്ടിട്ട് മുറിയിലേക്ക് പോയി. ( തുടരും )