എന്റെ സുഖം ഇവളിലാ
ദേവൂന്റെ പ്രശ്‌നം പറഞ്ഞ് തീർക്കാനാണ് ശ്രമിച്ചതെങ്കിലും എന്റെ കുഞ്ഞനുജന്റെ മുഖം ഓർത്തതും ഞാൻപോലും അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു..
എപ്പോഴും ചിരിക്കുന്ന അവന്റെ ആ മുഖം. അവന്റെ അസുഖത്തെ ഓർത്തുള്ള മറ്റുള്ളവരുടെ എല്ലാ വിഷമങ്ങളെയും മാറ്റാൻ ആ ചിരി മതിയായിരുന്നു…
ഒരേ പ്രായമാണെങ്കിലും ജന്മനാ അസുഖബാധിതനായിരുന്ന അനുക്കുട്ടനെ അമ്മു ഒരു അനിയനെപ്പോലെയാണ് കണ്ടിരുന്നത്, അവന്റെ ചേച്ചി ചമഞ്ഞ് നടക്കലായിരുന്നു ആ കാലത്തൊക്കെ അമ്മൂസിന്റെ പ്രധാന ജോലി. അമ്മുവും അനുക്കുട്ടനും അത്രേം അറ്റാച്ച്ഡ് ആയിരുന്നു. അതുകൊണ്ട് തന്നെ
അനുക്കുട്ടന്റെ മരണം അമ്മുവിനെ മാനസികമായി വല്ലാതെ തളർത്തുകയും ചെയ്തു, ആ അനുക്കുട്ടന് പകരം ഒരു കുഞ്ഞനുജനെ കൊടുക്കാനാണ് അമ്മു എന്നോട് ആവശ്യപ്പെട്ടതെന്ന് എനിക്കറിയാം..
അയ്യോ.. അപ്പോ നമുക്ക് ജനിക്കുന്നത് ഒക്കെ പെൺകുഞ്ഞുങ്ങളാണെങ്കിൽ ജീവിതാവസാനം വരേ ഞാൻ പെറേണ്ടി വരൂല്ലോ..
പെട്ടെന്ന് എന്റെ കണ്ണീർ തുടച്ചുകൊണ്ട് മുഖത്തൊരു ചിരിയും വരുത്തി ദേവു പറഞ്ഞു.
എന്റെ കണ്ണ് നിറഞ്ഞത് കണ്ട് മൂഡ് മാറ്റാൻ വേണ്ടി പറഞ്ഞതാണെന്ന് മനസ്സിലായി.
ദേവുനെയും വിഷമിപ്പിക്കണ്ട എന്ന് കരുതി ഒരു വോൾടേജ് കുറഞ്ഞ ചിരിയും ചിരിച്ചുകൊണ്ട് ഞാൻ ദേവൂന്റെ മാറിലേക്ക് തലചായ്ച്ചു.. അല്പനേരം ഞാൻ അങ്ങനെ കിടന്നപ്പോ ദേവു എന്റെ മുടിയിഴകളിൽ തഴുകിത്തന്നു. (തുടരും )