എന്റെ സുഖം ഇവളിലാ
ഞാൻ പറയുന്നതെല്ലാം കേട്ട് ദേവു കാര്യമായി ആലോചിച്ച് കിടക്കുന്നത് കണ്ട് എനിക്ക് ചിരി വന്നെങ്കിലും കടിച്ച് പിടിച്ചു.
ഒന്ന് ആലോചിച്ച
ശേഷം ഒന്നും അങ്ങോട്ട് തെളിയാത്തത് പോലെ ദേവു എന്നെ നോക്കി.
നമ്മള് ഒരുമിച്ച് കിടന്നാലേ നമ്മുടെ കല്യാണത്തിന് സമ്മതിക്കാൻ നേരം അമ്മു പറഞ്ഞ ഒരേയൊരു കണ്ടീഷൻ നടത്തി കൊടുക്കാൻ പറ്റൂള്ളൂന്ന് അവക്കറിയാം.
ഒരു കള്ളചിരിയോടെ ഞാനത് പറഞ്ഞപ്പോ ദേവു കാര്യം മനസ്സിലാവാതെ പുരികം ചുളിച്ചു കൊണ്ട് എന്നെ നോക്കി..
കല്യാണത്തിന് സമ്മതിക്കാൻ നേരം അമ്മു പറഞ്ഞ കണ്ടീഷനെപ്പറ്റി ഞാൻ ഇതുവരെ ദേവൂനോട് പറഞ്ഞിരുന്നില്ല.
നമ്മുടെ കല്യാണത്തിന് സമ്മതിക്കാൻ നേരം അമ്മു ഒറ്റ കാര്യേ പറഞ്ഞുള്ളു… അവൾക്ക് ഒരു കുഞ്ഞനുജനെ വേണമെന്ന്..
ഞാൻ ദേവൂന്റെ ചെവിക്കരികിലേക്ക് മുഖം അടുപ്പിച്ചുകൊണ്ട് പതിയെ പറഞ്ഞു…..
ഛീ…
എന്നും പറഞ്ഞോണ്ട് ദേവു എന്റെ മുഖം പിടിച്ച് തള്ളി.
വിശ്വസിക്കില്ലാന്ന് അറിയാ.. പക്ഷെ സത്യാ ദേവു.. അമ്മു പറഞ്ഞതാ അവൾക്കൊരു അനിയനെ വേണമെന്ന്.
ഞാൻ ചിരിനിർത്തി സീരിയസ്സ്യയി പറഞ്ഞപ്പോ ദേവു വിശ്വാസം വരാതെ എന്നെ സംശയത്തോടെ നോക്കി…
ദേവു .. അറിയൂല്ലെ അമ്മൂന് അനുക്കുട്ടൻ എന്തായിരുന്നൂന്ന്.. അതായിരിക്കാം അവളങ്ങനെ പറഞ്ഞത്.
അത് പറയുമ്പോ എന്റെ ശബ്ദം ഒന്നിടറി..