എന്റെ സുഖം ഇവളിലാ
എന്നാലും പെട്ടെന്ന് അമ്മുന്റെ മുന്നിൽ വെച്ച് നമ്മളിങ്ങനെ…എനിക്ക് എന്തോപോലെ..
ഞാൻ ഇത്രേം പറഞ്ഞിട്ടും ദേവു അത് തന്നെ ആവർത്തിച്ചു…
അപ്പോ കല്യാണം കഴിച്ചിട്ട് എന്റെ ചെറിയമ്മയായിത്തന്നെ പഴയപോലെ ജീവിക്കാനായിരുന്നോ ദേവൂന്റെ പ്ലാൻ?
ഞാൻ ദേവൂനെ തുറിച്ചുനോക്കിക്കൊണ്ട് ചോദിച്ചു…
അങ്ങനല്ല.. പക്ഷെ പെട്ടെന്ന് ഇങ്ങനെ ഒക്കെ മാറിയപ്പോ ഒരു വല്ലായ്മ… അമ്മു
എന്ത് വിചാരിക്കും !!
അയ്യന്റെ ദേവൂ… ഇതിലും ഭേദം പോയി വല്ല പോത്തിന്റേം ചെവിയില് വേദം ഓതി കൊടുക്കുന്നതാ.. അല്ല പിന്നെ..
ഞാൻ അരിശത്തോടെ പറഞ്ഞപ്പോ ദേവു എന്റെ കയ്യിൽ പിടിച്ച് നല്ലൊരു നുള്ള് തന്നു…
അല്ലാതെ ഞാനെന്താ പറയാ.. എന്ത് പറഞ്ഞാലും ഈ പൊട്ടതലേല് കേറൂലാന്ന് വെച്ചാൽ..
ദേവൂന്റെ തലയ്ക്കിട്ട് ചെറുതായി കൊട്ടിക്കൊണ്ട് ഞാനത് പറഞ്ഞപ്പോ ദേവു മുഖം ചുളിച്ചുകൊണ്ട് എതിർവശത്തേക്ക് വെട്ടിച്ചു…
സോറി ദേവു .. ഇങ്ങോട്ട് നോക്ക്..
ദേവൂന് അങ്ങനെ അൺഈസിനെസ്സ് ഫീൽ ചെയ്യുന്നുണ്ടെങ്കിൽ ഞാൻ ഒരിക്കലും ഫോഴ്സ് ചെയ്യില്ല. നമ്മുക്ക് പഴയ പോലെ തന്നെ കഴിയാം, ദേവു ഓക്കെ ആവുന്നത് വരെ..
ദേവൂന്റെ മുഖം പിടിച്ച് എനിക്ക് നേരെ തിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു.
അതിന് മറുപടി ഒന്നും പറയാതെ ദേവു എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് നെറുകയിൽ ചുംബിച്ചു…