എന്റെ സുഖം ഇവളിലാ
ദേ ദേവൂസേ…. ചെരിഞ്ഞ് കിടന്നേ, പറയുന്നത് കേൾക്ക്..
അടുത്ത് ചെന്നിരുന്ന് താഴ്ന്ന് പറഞ്ഞപ്പോൾ ദേവു എന്നെത്തന്നെ തുറിച്ച് നോക്കി.
എന്താ ദേവൂസേ?
അല്ല, ഇപ്പൊ പെട്ടെന്ന് എന്തേ ഭാര്യയോട് സ്നേഹവും കരുതലും ഒക്കെ വന്നേ? എന്ത് പറ്റി ടീവിയിൽ പരസ്യായോ?
ദേവു ഒരു പുച്ഛഭാവത്തിൽ ചോദിച്ചു
അതെന്താ ദേവു.. ഞാൻ ദേവൂനെ ശ്രദ്ധിക്കാറില്ലാന്നാ പറയണേ?
ഞാനല്പം വിഷമത്തോടെ ചോദിച്ചു.
അതേറ്റു
അങ്ങനല്ലടാ, നീയെന്റെ കൂടെ തന്നെ ഇരിക്കണമെന്ന് തോന്നിയോണ്ടല്ലേ ഇന്ന് പോവണ്ടാന്ന് പറഞ്ഞേ, എന്നിട്ട് നീ ടീവിയും കണ്ടിരിക്കുന്നത് കണ്ടാ പിന്നെ ദേഷ്യം വരൂല്ലേ
ദേവു എന്റെ കവിളിൽ തഴുകിക്കൊണ്ട് മൃദുവായി പറഞ്ഞു.
അത് പിന്നെ ദേവു ബാത്ത്റൂമിൽ ആയിരുന്നില്ലേ, അതോണ്ട് ഞാൻ ബോറടിച്ചപ്പോ വെറുതെ വെച്ചതാ…. ഇനിയിന്നാ ചതുരപ്പെട്ടി ഞാൻ തൊടില്ല!!! പോരെ !!
അതോടെ പിണക്കം മാറിയ ദേവു എന്നെനോക്കി പുഞ്ചിരിച്ചു…
എന്നാ നമ്മക്ക് കുറച്ചുനേരം കിടന്നുറങ്ങിയാലോ?
അപ്പൊ മൂഡ് പോയോ?
ദേവു സംശയത്തോടെ ചോദിച്ചു
എന്ത് മൂഡ്?
ഞാനത് ചോദിക്കലും ദേവൂസിന്റെ മുഖത്തെ തെളിച്ചം മാഞ്ഞത് ഞാൻ വ്യക്തമായി കണ്ടു, കക്ഷി ഇപ്പൊ അതാഗ്രഹിക്കുന്നുണ്ടെന്ന് എനിക്ക് ആദ്യമേ മനസ്സിലായതാണ്.
അല്ല, നേരത്തെ നീയെന്തോ മൂഡായീന്നൊക്കെ പറഞ്ഞില്ലേ?