എന്റെ സുഖം ഇവളിലാ
ചേട്ടായി ഇന്ന് പോവുന്നില്ലേ?
ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ ഇരിക്കുന്നതിനിടെ അമ്മു ചോദിച്ചപ്പോൾ ഞാൻ ഇല്ലെന്ന് തലയാട്ടി കാണിച്ചു.
മടിയാണോ?
അവളുടെ ആ സംശയത്തിന് ഞാൻ ആണെന്ന് മെല്ലെ മൂളി.
എന്നാ അമ്മുകൂടെ ലീവാക്കട്ടെ?
ഉടനെ വന്നു പെണ്ണിന്റെ ചിണുങ്ങിക്കൊണ്ടുള്ള ആഗ്രഹം.
അയ്യടാ…. പൊന്നുമോള് വേഗം സ്ഥലം കാലിയാക്കാൻ നോക്കിക്കേ, വിട്ടോ വിട്ടോ..
ഓഹോ.. വല്ലാത്ത സ്വഭാവാണ് ട്ടോ ചേട്ടായി..
അമ്മു മുഖം ചുളിച്ചുകൊണ്ട് പറഞ്ഞു…
നിനക്ക് ഇന്ന് ക്ലാസ്ടെസ്റ്റ് ഒക്കെ ഉള്ളതല്ലേ, വെറുതെ ലീവാക്കാൻ നിൽക്കണ്ട.
ഓ…
എന്നും പറഞ്ഞ് എന്നെ നോക്കി മുഖം ചുളിച്ച് കോക്രി കാണിച്ചിട്ട് അമ്മു കഴിച്ച പാത്രവുമായി അടുക്കളയിലേക്ക് പോയി…
പാത്രം കഴുകി വന്ന് മുടി കെട്ടുമ്പോഴേക്കും അവളുടെ സ്കൂൾ ബസ് താഴെ എത്തിയിരുന്നു, അതോണ്ട് പാതി കെട്ടിയ മുടിയുമായി സോക്സ് രണ്ടും കയ്യിൽ പിടിച്ച് ഷൂസ് മുഴുവനായി ഇടാതെ പാതി വലിച്ച് കേറ്റികൊണ്ട് അമ്മു താഴേക്ക് ഓടി. പോവുന്ന വഴിക്ക് പോയിട്ട് വരാ കുഴിമടിയാന്നും പറഞ്ഞ് എന്റെ വയറ്റിന്നിട്ട് കുത്താനും പെണ്ണ് മറന്നില്ല…
അമ്മു പോയി കഴിഞ്ഞ് ഞാൻ മുറിയിൽ പോയി നോക്കിയപ്പോൾ ദേവു ബാത്ത്റൂമിലാണ്, അതോണ്ട് ഞാൻ വന്ന് ടീവി ഓൺ ചെയ്ത് അതിന് മുന്നിൽ ഇരുന്നു. കുറച്ച്നേരം അങ്ങനെ ഇരുന്നപ്പോഴേക്കും ദേവു ഇറങ്ങി വന്നു.