എന്റെ സുഖം ഇവളിലാ
ഓ ജസ്റ്റ് കാഷ്വൽ ആയിട്ട് പറഞ്ഞതാല്ലേ? എന്നിട്ട് എന്തായിരുന്നു അവൾടെ പേര് കേട്ടപ്പോ മുഖത്തെ രക്തപ്രസാദം, ഹോ.. രക്ഷകനല്ലേ.. ചെല്ല്, പാന്റിന്റെ മേലെ ഒരു ഷഢിയും വലിച്ച് കേറ്റിയിട്ട് പറന്ന് പോ.. രക്ഷകനെ കാണാതെ അവളും വിഷമിച്ച് ഇരിക്കുകയാവും.
മുഖം ചുളിച്ചുകൊണ്ട് പറയുന്നതിനിടെ ദേവു എന്റെ തുടയിൽ നുള്ളി.
അയ്യേ.. പള്ള നിറച്ച് പ്രായവും, അതിന്റകത്ത് അരിമണി വലിപ്പത്തില് നമ്മടെ കുഞ്ഞുമുണ്ട്, എന്നിട്ടും കുശുമ്പ് മാറീട്ടില്ല പെണ്ണുമ്പിള്ളയ്ക്ക്..
ഞാൻ ദേവൂനെ കളിയാക്കിക്കൊണ്ട് തമാശയായി പറഞ്ഞു.
പക്ഷെ എന്റെ പൊണ്ടാട്ടി അതും സീരിയസ് ആയിട്ട് തന്നെ എടുത്തു.
ആരാടാ കൊരങ്ങാ പെണ്ണുമ്പിള്ള? ആർക്കാ പള്ള നിറച്ച് പ്രായമായെ?
ദേവു എന്റെ തുടയിലെ കൈകൊണ്ടുള്ള പ്രയോഗം കുറച്ചൂടെ ശക്തമാക്കിക്കൊണ്ട് ഗൗരവത്തിൽ ചോദിച്ചു.
അത് പിന്നെ.. അത് ഞാൻ.. ഇത്തേടെ കാര്യം പറഞ്ഞതാ.. ഇത്തയ്ക്ക് പ്രായം ആയീന്ന്..
ഞാൻ തപ്പിക്കളിച്ചുകൊണ്ട് പറഞ്ഞു.
അപ്പൊ അവൾക്കും നീ അരിമണി കൊടുത്തോ?
നിമിഷനേരം കൊണ്ട് ദേവൂന്റെ സംശയം വന്നു.
ഛീ.. ദേവൂ… ഡീസെന്റാവ് ഡീസെന്റാവ്.
ഓ…. ഞാൻ പറയുന്നതാ ഇപ്പൊ മോശം.
ദേവു എന്റെ മുഖത്തേക്ക് നോക്കാതെ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു.
ശേ…. എന്താ ദേവൂസേ ഇത്, റോഷൻ അവരെ ഇന്നലെ വഴീന്ന് കണ്ടു, ആ കാര്യം എന്നോട് പറഞ്ഞു.. ഇത്രേ ഉള്ളു, അതിനാണോ എന്റെ ദേവൂസ് ഇങ്ങനെ കച്ചറയാക്കുന്നെ. ഒന്നുമില്ലെങ്കിൽ ഇന്നൊരു നല്ല ദിവസമല്ലേ.