എന്റെ സുഖം ഇവളിലാ
അതേ…
ദേവൂന് മുഖം കൊടുക്കാതെ ഫോണിലേക്ക് നോക്കി ഇരുന്ന എന്റെ മുഖം പിടിച്ച് ഉയർത്തിക്കൊണ്ട് ദേവു വിളിച്ചു….
ഞാൻ കണ്ണ്കൊണ്ട് ഒന്നും അറിയാത്ത പോലെ നിഷ്കളങ്കമായി എന്താ കാര്യം എന്ന് തിരക്കി.
അവനെന്താ പറഞ്ഞേ?
ദേവു ഗൗരവത്തോടെ ചോദിച്ചതും ഞാൻ എന്ത് പറയണമെന്ന് അറിയാതെ പരുങ്ങി…
മ്മ്?
അത് പിന്നെ.. ദേവു.. ദേവൂനെ നന്നായി നോക്കണമെന്ന് ഒക്കെ പറഞ്ഞു.
ഞാൻ ദേവൂന്റെ കണ്ണിലേക്ക് നോക്കാതെ പറഞ്ഞൊപ്പിച്ചു…
അതല്ല, ഇങ്ങോട്ട് നോക്ക്… അവളെ പറ്റിയെന്താ പറഞ്ഞേ?
ഏതവള്?
ഞാൻ മനസ്സിലാവാത്തത് പോലെ ചോദിച്ചു.
നിന്റെ മറ്റവള്…
ദേവു പല്ല് കടിച്ചോണ്ട് പറഞ്ഞു
ഹാ…അതല്ലേ പറഞ്ഞത്, എന്റെ മറ്റവളെ നന്നായി നോക്കണമെന്ന് പറഞ്ഞൂന്ന്.. ഐ ലവ്വ് യു..
എന്നും പറഞ്ഞു കെട്ടിപ്പിടിക്കാൻ ചെന്ന എന്നെ ദേവു അതിന് അനുവദിക്കാതെ തടഞ്ഞു.
ദേ ചെക്കാ.. ഓവറ് പതപ്പിക്കല്ലേ, ആ സുഹറേനെ പറ്റി എന്താ പറഞ്ഞതെന്നാ ഞാൻ ചോദിച്ചേ?
ഓ അതോ.. അതവൻ ഇന്നലെ ഇത്തേനെ കണ്ടിരുന്നു എന്ന് പറഞ്ഞതാ.
ഞാനൊരു ഒഴുക്കൻ മട്ടിൽ പറഞ്ഞു.
അതെന്തിനാ നിന്നോട് പറയുന്നേ? അവൻ ഡെയിലി എത്ര ആൾക്കാരെ കാണുന്നുണ്ടാവും, അതൊക്കെ നിന്നോട് പറയാറുണ്ടോ?
ഈശ്വരാ പെട്ട്!!! ഇതിനൊക്കെ ഞാൻ എന്ത് മറുപടി പറയാനാണ്.
അത് പിന്നെ ദേവു.. ഇത്ത നമ്മുടെ നെയ്ബറായിരുന്നല്ലോ, അപ്പൊ അവരെ വഴീല് വെച്ച് കണ്ടത് അവൻ ജസ്റ്റ് ഇങ്ങനെ കാഷ്വലായിട്ട് പറഞ്ഞെന്നെ ഉള്ളു