എന്റെ സുഖം ഇവളിലാ
ദേവു താങ്ക്യൂ പറഞ്ഞ് കഴിഞ്ഞതും ഞാൻ സ്പീക്കർ ഓഫാക്കി ഫോൺ ചെവിയിലേക്ക് ചേർത്ത് പിടിച്ചു.
എന്നിട്ട് പറയെടാ.. എന്താ നിന്റെ അവസ്ഥ?
എന്ത് അവസ്ഥ… ഇവിടെ ഒടുക്കത്തെ ശോകമാണ്
റോഷൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു.
ന്നാ നീ ഇങ്ങോട്ട് കേറ്.. നമുക്ക് ഇവിടെ എന്തേലും സെറ്റാക്കാ..
ഹ്മ്…. നോക്കട്ടെ…
ഡാ പിന്നെല്ലേ, ഫോൺ സ്പീക്കറിലാണോ?
റോഷന്റെ ആ സംശയത്തിന് ഞാൻ അല്ല, നീ പറ..എന്ന് മറുപടി കൊടുത്തു.
ഹാ അതില്ലെ, നീ നന്നായിട്ട് ശ്രമിക്കുന്നുണ്ടെന്ന് പറഞ്ഞോണ്ട് ഞാൻ ഇന്നലെ ചിത്രയോട് പറഞ്ഞേ ഉള്ളു അധികം വൈകാതെ നമുക്ക് മാമനും മാമ്മിയും ആവേണ്ടിവരുമെന്ന്, എന്നാലും ഇത്രേം പെട്ടെന്ന് പ്രതീക്ഷിച്ചില്ല, ഒടുക്കത്തെ ആക്യുറസി തന്നെ പഹയാ.. ഹി ഹീ…
പെട്ടെന്നോ? കഴിഞ്ഞ മൂന്ന് മാസത്തെ അദ്ധ്വാനത്തിന്റെ ഫലമാ…
ഞാൻ അല്പം ഗമയോടെ തന്നെ പറഞ്ഞു
എന്നിട്ട് അച്ഛനാവാൻ പോവാന്ന് അറിഞ്ഞപ്പോ നിനക്ക് എന്ത് തോന്നി?
ഹോ, ഇതൊരു പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീലാണ് മുത്തേ.. എങ്ങനാ ഇപ്പൊ പറയാ, ഒരുദിവസം നിന്റെ കെട്ടിയോള് വന്ന് നിനക്ക് ഈ രണ്ട് വര കാണിച്ച് തരുമ്പഴേ നിനക്കാ ഫീല് മനസ്സിലാവു.
ഉവ്വ ഉവ്വാ.. മോൻ എന്തായാലും ദേവൂനെ നല്ലോണം നോക്ക്.. ദേവു എന്ത് പറഞ്ഞാലും ചെയ്ത് കൊടുക്ക്, നല്ലോണം കെയർ ചെയ്യ്.. കേട്ടോ .