എന്റെ സുഖം ഇവളിലാ
ചെറുതായിട്ട്…
ഞാനല്പം നാണം കലർന്ന സ്വരത്തിൽ പതിയെ പറഞ്ഞു.
എന്നിട്ട് എന്ത് പറയുന്നു നിന്റെ കെട്ടിയോള്?
അവൾ.. ഹാപ്പിയാ…
അമ്മുവോ?
അമ്മു ഡബിൾ ഹാപ്പി, അവള് ഇന്ന് രാത്രിയിലേക്ക് പാർട്ടി അറേഞ്ച് ചെയ്തോണ്ടിരിക്കാ..
ഹാ അടിപൊളി.. എന്തായാലും ദേവൂനോട് എന്റെ അഭിനന്ദനങ്ങൾ അറിയിച്ചേക്ക് .
നേരിട്ട് പറഞ്ഞോ, ആളിവിടെ തന്നെയുണ്ട് ഞാൻ സ്പീക്കറിൽ ഇടാം.
എന്നും പറഞ്ഞ് ഞാൻ ഫോൺ സ്പീക്കറിലിട്ടു..
ദേവൂ.. റോഷനാ..
ഫോൺ ഉയർത്തി കണ്ണാടിക്ക് മുന്നിൽ നിന്ന് ഒരുങ്ങുന്ന ദേവൂനെ നോക്കി ഞാൻ പറഞ്ഞപ്പോൾ ദേവു ഒരുക്കം നിർത്തി എന്റെ അടുത്തേക്ക് വന്നു.
ദേവൂ….
ഓ….
റോഷന്റെ ഈണത്തിലുള്ള വിളിക്ക് ദേവു അതേ ഈണത്തിൽ വിളികേട്ടു
കൺഗ്രാജ്‌സ് ദേവു.. ഇനി ഈ വീട് അലങ്കരിക്കലൊക്കെ കുറച്ച് ദിവസത്തേക്ക് നിർത്തി വെച്ചോട്ടോ, നല്ലോണം റസ്റ്റ് എടുക്ക്. പിന്നെ എൻജോയ് ചെയ്യാ, എന്ത് ആഗ്രഹം തോന്നിയാലും ആ പൊട്ടനോട് പറഞ്ഞാ മതി, അവൻ ചെയ്ത് തരും. ഇനിയവൻ ചെയ്ത് തന്നില്ലേ എന്നെ ഒന്ന് വിളിച്ചാ മതി, അവനുള്ളത് ഞാൻ കൊടുക്കാട്ടോ!!
മ്മ്…
റോഷന്റെ ഉപദേശത്തിന് ദേവു എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് മൂളി….
വേറെ ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ ദേവു?
മ്ച്…. ഇല്ല…
ശരിയെന്നാ…. ഹാപ്പി പ്രെഗ്നൻസി!!
താങ്ക്യൂ.. താങ്ക്യൂ…