എന്റെ സുഖം ഇവളിലാ
കൂയ്… വൈറ്റാണ്ട്ടോ അമ്മു ഇടാൻ പറഞ്ഞേ..
അലമാര തുറന്ന് ഡ്രസ്സ് തിരഞ്ഞോണ്ട് നിൽക്കുന്ന ദേവൂനെ ഞാൻ ഓർമ്മപ്പെടുത്തി. അപ്പോഴേക്കും ദേവു ഒരു ഓഫ് വൈറ്റ് നിറത്തിലുള്ള ചുവപ്പ് ബോർഡർ വരുന്ന
സാരിയും അതിന് മാച്ചായി ഒരു ചുവപ്പ് ബ്ലൗസും എടുത്തിരുന്നു.
ഞാൻ കട്ടിലിൽ ചുരുണ്ട് കിടന്നുകൊണ്ട് എന്റെ ഭാര്യ ആ മഞ്ഞ ചുരിദാറ് മാറ്റി സാരി ഉടുക്കുന്നത് കണ്ണ് ചിമ്മാതെ നോക്കിക്കണ്ടു, എല്ലാം കഴിഞ്ഞ് ദേവു മുടികെട്ടാൻ കണ്ണാടിക്ക് മുന്നിലേക്ക് നീങ്ങിയപ്പോൾ ഞാനും എഴുന്നേറ്റ് അലമാര തുറന്ന് ഒരു വൈറ്റ് ഷർട്ട് എടുത്തിട്ടു.
ഞാൻ ഷർട്ട് മാറ്റിയിട്ട് പിന്നേം കട്ടിലിൽ കയറി ഇരുന്നു.
എന്നിട്ട് ടെസ്റ്റ് ചെയ്ത സ്ട്രിപ്പ് ഫോട്ടോ എടുത്ത് റോഷന് വാട്ട്സാപ്പിൽ അയച്ച് കൊടുത്തു, ഒപ്പം സലിം കുമാറ് മായാവി സിനിമയിൽ ചായപ്പീടിയയുടെ മുന്നിൽ “ഇതൊക്കെ യെന്ത്” എന്ന ഭാവത്തില് നിൽക്കുന്ന ഒരു സ്റ്റിക്കറും തപ്പിപ്പിടിച്ച് അയച്ചു.
അത് കഴിഞ്ഞ് ഞാനിങ്ങനെ ഇൻസ്റ്റഗ്രാം തുറന്ന് വെറുതെ സ്ക്രോൾ ചെയ്ത് കളിക്കുമ്പോഴേക്കും റോഷന്റെ കോൾ വന്നു, കണ്ടപ്പോഴേ മെസ്സേജ് റീഡ് ചെയ്തിട്ടുള്ള വിളിയാണെന്ന് മനസിലായി.
എടാ മൈരേ…. പണി പറ്റിച്ചല്ലേ !!
ഫോൺ എടുത്തപാടെ അവൻ തെറിവിളിച്ചുകൊണ്ടാണ് തുടങ്ങിയത്.