എന്റെ സുഖം ഇവളിലാ
സുഖം – ഒരു കളിക്കാരന്റെ ഡ്യൂട്ടീന്ന് പറയുന്നത് ഗ്രൗണ്ടിലിറങ്ങി മരിച്ച് കളിക്കുക എന്നതാണ്. അല്ലാതെ ഈ ഗ്രൗണ്ടിന്റെ സീറ്റിംഗ് കപ്പാസിറ്റിയും, ഡ്രെയ്നേജ് സിസ്റ്റവും, പണിത വർഷവും, ഫീൽഡ് സൈസും തുടങ്ങി അവിടത്തെ കംപ്ലീറ്റ് ഹിസ്റ്ററി അറിഞ്ഞിരിക്കണം എന്ന് യാതൊരു നിർബന്ധവുമില്ല.
ഞാനൊരു പഞ്ച് ഡയലോഗ് ആണ് പറഞ്ഞതെന്ന് കരുതി സ്റ്റൈലിൽത്തന്നെ പറഞ്ഞ് നിർത്തിയതും ഉടനെ വന്നു ദേവൂന്റെ മറുപടി
എവേ ഗ്രൗണ്ട് ആണെങ്കിൽ പ്രശ്നമില്ല, പക്ഷെ സ്വന്തം ഹോം ഗ്രൗണ്ടിലെ ചരിത്രവും കാര്യങ്ങളും ഒക്കെ ഒരു നല്ല പ്ലേയർ അറിഞ്ഞിരിക്കണം കെട്ടോ !!
ദേവൂന്റെ കൗണ്ടറിൽ ഞാൻ ചെറുതായൊന്ന് ചമ്മിയെങ്കിലും അത് പുറത്ത് കാണിക്കാതെ ഒപ്പിച്ചു. പത്രം തിരിച്ചും മറിച്ചും നോക്കുന്നതിന്റെ ഇടയ്ക്ക് സ്പോർട്സ് പേജ് നോക്കുന്നതിന്റെയാണ് ഈ കൗണ്ടർ..
ഓ.. അതേ റെഫ്രി ഇപ്പോ എല്ലാം ഒരുക്കീട്ട് വന്ന് വിളിക്കും, അപ്പൊ ഇങ്ങനെ ഒരുങ്ങാതെ ഇരിക്കുന്നത് കണ്ടാ നമ്മക്ക് രണ്ടാൾക്കും ഡയറക്റ്റ് റെഡ്കാർഡ് ആയിരിക്കും കിട്ടാ… അതോണ്ട് വേഗം ഡ്രസ്സൊക്കെ മാറ്റി നിൽക്കുന്നതാണ് നമുക്ക് രണ്ടാൾക്കും നല്ലത്.
എന്റെ ആ അഭിപ്രായത്തിന് ദേവുനും മറിച്ചൊന്നും പറയാൻ ഇല്ലായിരുന്നു, ഇരുന്ന് കുലുങ്ങി ചിരിച്ചശേഷം ദേവു എഴുന്നേറ്റ് ഡ്രസ്സ് എടുക്കാൻ അലമാരയ്ക്ക് നേരെ നടന്നു…