എന്റെ സ്റ്റെപ്പ് സിറ്റർ എന്റേതായപ്പോൾ..!
സ്റ്റെപ്പ് സിറ്റർ – “അത് ചിലപ്പോൾ മൂന്നാലു ദിവസം കൊണ്ടു തീരാറുണ്ട്, ചിലപ്പോൾ അത് ദിവസങ്ങൾ നീണ്ടു നിൽക്കും അത്ര തന്നെ.”
“സമരം സഖാക്കളുടെതാണ്, അതാണ് പ്രശ്നം.. മൊത്തം ചെങ്കൊടിയാണ്, വെള്ള തുണിപ്പന്തൽ കെട്ടിയിട്ടാണ് സമരം..”
“ങേ.. വെള്ളതുണി പന്തലോ? കോയമ്പത്തൂരിലും സഖാക്കളോ?
മ്മ്മ്?? “
“അതെന്താ അവിടെ സഖാക്കൾ ഉണ്ടാവാൻ പാടില്ലേ..? ആ.. സമരം, തുടങ്ങുന്നതിനു ഒരു ദിവസം മുൻപ് തന്നെ വെള്ളതുണിയുടെ പന്തലിടും..സമരം തുടങ്ങിയാൽ പിന്നെ വലിയ ബുദ്ധിമുട്ടാ..
ചിലപ്പോൾ സമരം ശക്തമായിരിക്കും.. അപ്പൊ അങ്ങോട്ടാർക്കും അടുക്കാൻ പറ്റില്ല..ഗെയ്റ്റിന് ഉള്ളിലോട്ടു ആരെയും കടത്തിവിടില്ല.. സമരക്കാര് ഗെയ്റ്റിന് മുന്നിൽ തന്നെ ചെങ്കൊടിയും പിടിച്ചിരുന്നാൽ എങ്ങനെയാ അങ്ങോട്ട്.. ഉള്ളിലേക്ക്.. ക്ലാസുമുറിയിലേക്ക് കടക്കുന്നെ..?”
അവൾ വീണ്ടും ഗൂഢമായി ചിരിച്ചു.
അതെന്ത് സമരം.. ചെങ്കൊടി, വെള്ള തുണിപന്തൽ, നാലഞ്ചു ദിവസം, അവളുടെ മുഖത്തുള്ള കള്ള ചിരി. !!
എനിക്കൊന്നും മനസ്സിലായില്ല,
ഞാൻ കുറെനേരം അതിനെ കുറിച്ച് വളരെ സീരിയസായി ആലോചിച്ചു.
“ഡി. വൈ. എഫ് ഐ യുടെ താണോ ?”
“അല്ലാതെ വേറെ ആരാടാ ചെങ്കൊടി പിടിക്കുന്ന പ്രസ്ഥാനമുള്ളത് ?
അവൾ അലക്ഷ്യമായി നോക്കി ഗൂഢമായി ചിരി തൂകി !!
ആ ഇനി ഏതായാലും ഗാന്ധി ജയന്തിയൊക്കെയല്ലെ വരുന്നത്, അപ്പൊ പിന്നെ സേവനവാരം കൂടി കഴിഞ്ഞിട്ട് ക്ലാസ് തുടങ്ങുകയുള്ളൂ, അതും കഴിഞ്ഞിട്ട് എക്സാം വരുന്നു. അപ്പോ പോകാമെന്നു കരുതി.
അല്ലെങ്കിൽ ത്തന്നെ അവിടെത്തെ ഗേറ്റും പരിസരവും മൊത്തം കാട് പിടിച്ചു കിടക്കുകയാ..
ഇനി സേവന വാരത്തിന് കാട് വെട്ടി തെളിയിച്ചു പരിസരം വൃത്തിയാക്കിയശേഷം ക്ലാസിൽ പോയാമതിയെന്ന്, ഞാനു തീരുമാനിച്ചു..
എന്നെ മണ്ടനാക്കിയത് പോലെ അവൾ വീണ്ടും ചിരിച്ചു.
ഞാൻ പിന്നെയും പിന്നെയും ആഴത്തിൽ ചിന്തിച്ചു.
എന്തായിരിക്കും ഇവൾ പറഞ്ഞതിന്റെ അർത്ഥം?.
ചിലപ്പോൾ എന്നെ കളിയാക്കാൻ വേണ്ടി ചില സൂത്രവാക്യങ്ങൾ പ്രയോഗിക്കാറുണ്ടിവൾ.. ഇനി അങ്ങനെ വല്ലതുമാണോ?
ഹേയ്.. അങ്ങനെ അവളുടെ മുന്നിൽ തോറ്റു കൊടുക്കാൻ ഞാൻ തയ്യാറല്ല..!!
ഇനി അവൾ പറഞ്ഞ മാറ്റർ കണ്ടു പിടിച്ചിട്ട് തന്നെ ബാക്കി കാര്യം.!!
ഞാൻ കുറെനേരം തല പുകഞ്ഞാലോചിച്ചു. എന്നിട്ട് എനിക്കൊന്നും പിടികിട്ടിയില്ല.
ശെടാ..നീ എന്നതാ ടീ,. എന്റെ മുന്നിൽ; അശ്വമേധം കളിക്ക്യാ..??
അവൾ പിന്നെയും ചിരിയടക്കി പിടിച്ച്കൊണ്ട് പെട്ടെന്ന് എഴുന്നേറ്റു അടുക്കളയിലേക്ക് ഓടി .
അത്രയുമായപ്പോൾ പെട്ടെന്ന്, എനിക്ക് ലൈറ്റ് കത്തി..
ഒരുപക്ഷെ അതായിരിക്കുമോ?
ഒന്നും അങ്ങട് മനസ്സിലാവാതെ, അൽപ്പനേരം മൂഢനായി ഞാനിരുന്നു.
അൽപ്പം കഴിഞ്ഞ് ഒരു ചെറിയ ബൗളിൽ ഫിഷ് കറിയുമെടുത്ത് തിരികെ വന്ന് അവൾ വന്നിരുന്നു.
വീണ്ടും കള്ളച്ചിരി ചിരിക്കുന്ന അവളുടെ മുഖത്തു ഞാൻ വീണ്ടും ഒന്ന് പാളിനോക്കി.
ഒരു ചമ്മിയ ചിരിയോടെ ഞാനും അതിന്റെ ഉത്തരം കണ്ടുപിടിച്ച ഭാവത്തോടെ അവളുടെ മുഖത്തു നോക്കി.
അൽപ്പാഹാരിയായ മമ്മ അത്താഴം കഴിച്ചു കഴിഞ്ഞ പ്ളേറ്റുമെടുത്ത് അടുക്കളയിലോട്ട് പോയി.
ആ തഞ്ചത്തിൽ ഞാൻ ചോദിച്ചു.
“ശ്ശോ.. അതായിരുന്നോ? ശെടാ.. ഞാൻ എന്തൊരു മണ്ടൻ..!!”
ഞാൻ മുഴു ചമ്മലോടെ പറഞ്ഞു.
ഇത്രയും അവൾ പറഞ്ഞ് തന്നിട്ടും എനിക്ക് മനസിലായില്ല..!!
പക്ഷെ അവൾ അത് മമ്മയുടെ മുന്നിൽ വച്ചു തന്നെ ഇത്രയും ഭംഗിയായി അവതരിപ്പിച്ചു എന്നത് അവളുടെ മിടുക്ക് തന്നെ.!!!
“ആ..അതിപ്പോ പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ, അറിയാവുന്നവർക്ക് ശരിക്കും അറിയാം.. മണ്ടനാണെന്ന് ..”
“എടീ.. കള്ളീ..നീ ആള് കൊള്ളാല്ലോ!!”
ഞാൻ പറഞ്ഞു.
എന്നോട് പറയാൻ പറ്റാത്ത കാര്യമായിട്ട്പോലും അത് പറഞ്ഞു ഫലിപ്പിക്കാൻ അവൾക്ക് സാധിച്ചല്ലോ, അതല്ലേ അവളുടെ മിടുക്ക്; ഞാൻ ഒരു ശുദ്ധ തിരുമണ്ടനും.
മൂഢന്റെ ചിരിയും ചിരിച്ച് ഞാൻ അവിടെ നിന്ന് എഴുന്നേറ്റു.
“മ്മ്മ്.. ശരി.. ഐ ൽ ക്യാച്ച് യു ലെയ്റ്റർ. “
“മ്മം..അതിനിത്തിരി പുളിക്കും.. കാത്തിരുന്നോ..”
ആ ഒരു ഡയലോഗും പറഞ്ഞു കൊണ്ട്, ആരും കൊതിച്ചു പോകുന്ന കമനീയമായ പൃഷ്ടകുടങ്ങൾ ഇളക്കി അവൾ പതുക്കെ, അടുക്കളയിലോട്ട് നീങ്ങി.
ഹും..ഇവൾ ഇങ്ങനെയൊന്നും ആയിരുന്നില്ല, ഒരു അഞ്ചാറു വർഷങ്ങൾക്ക് പുറകോട്ട് എന്റെ മനസ്സ് പറന്നു.
എന്റെ പപ്പാ, മമ്മയെ കെട്ടുമ്പോൾ ഈ കോലുപോലത്തെ പെണ്ണിനെ കണ്ടതായിപ്പോലും ഞാൻ ഓർക്കുന്നില്ല. പിന്നെ സ്വാഭാവികമായും മമ്മയോട് തോന്നാവുന്ന ഒരു തരം വിദ്വെഷവും, അകൽച്ചയും അത് അവളോടും എനിക്കുണ്ടായിരുന്നു.
അവരുമായി ആദ്യമാദ്യം ഞാൻ അധികമൊന്നും അടുക്കാറില്ലായിരുന്നു. മിണ്ടുന്നതു പോലും അത്യാവശ്യത്തിന് മാത്രം,
പക്ഷെ, അവർ എന്നോട് അങ്ങനെയല്ല പെരുമാറിയത്.
അമ്മയില്ലാത്ത കുട്ടി എന്ന പരിഗണന അവരുടെ ഭാഗത്തു നിന്നും എനിക്ക് നല്ലത്പോലെ കിട്ടിയിരുന്നു. എങ്കിലും എന്റെ മനസ്സിലെ രണ്ടാനമ്മ സ്ഥാനം, ഞാൻ എന്നിൽനിന്നും അവരെ കൃത്യമായ അകലത്തിൽ മാറ്റി നിർത്തി.
പക്ഷെ, കാലക്രമേണ അവരുടെ സ്നേഹവും വാത്സല്യവും ഒട്ടും കണ്ടില്ല, കേട്ടില്ല എന്ന് നടിക്കാൻ എനിക്കായില്ല.
എന്നിലെ ഈ താന്തോന്നി സ്വഭാവം പോലും ഒരു എഴുപതു ശതമാനം മാറ്റിയെടുത്തത് തന്നെ മമ്മ തന്നെയാണ്.
പക്ഷെ, അത്രയും നാൾ ഈ കോലുപോലത്തെ പെണ്ണിനെ മെറ്റി എന്ന എന്റെ സ്റ്റെപ്മോം തന്റെ സ്വന്തം മകളുടെ സ്ഥാനം കൊടുത്ത് ഈ വീട്ടിൽ കൊണ്ടുവന്ന് വാഴിച്ചില്ല എന്നതാണ് എടുത്തു പറയത്തക്കതായ ഒരു കാര്യം.
അത് എന്റെ സ്വൈര്യ ജീവിതത്തെ ബാധിക്കുമെന്ന് തോന്നിയിട്ടാകും എന്നതാണ് സത്യം.
ഒന്ന് രണ്ട് തവണ ഈ വീട്ടിൽ അവൾ വന്നിരുന്നുവെങ്കിലും, ഞാനും അവളും ഒരിക്കലും ഐക്യത്തിലല്ലായിരുന്നു എന്ന് മനസ്സിലാക്കിത്തന്നെ പിന്നീട് മമ്മ അവളെ ഈ വീട്ടിൽ കൊണ്ടുവന്നില്ല.
ഞാൻ അവളെ അംഗീകരിക്കില്ല എന്ന് മാത്രമല്ല, അവളെ കണ്ടാൽ കടിച്ചു കീറാൻ പാകത്തിന് ഒരു തരം അന്ധമായ ശത്രുത എന്റെ മനസ്സിൽ ഞാൻ കൊണ്ടു നടന്നു.
അത് എന്ത് കൊണ്ടാണെന്ന് എനിക്കും അറിയില്ല.
ഒരു പക്ഷെ, ചെറുപ്പം മുതൽക്കേ ഒറ്റപെട്ട ജീവിതം..പിന്നീട് മമ്മയുടെ വേർപാടിന്റെ ദുഃഖം.!!
കുടുംബത്തിലെ ഏവർക്കുമറിയാം എന്റെ മുഷ്ക്കു സ്വഭാവം. എന്റെ മൂഡ് ശരിയാവുന്നത് വരെ അവരും ക്ഷമയോടെ കാത്തു നിന്നു. അതുവരെ അവളെ അവരുടെ ബന്ധുവീട്ടിൽ നിറുത്തി പഠിപ്പിച്ചു.
എന്റെ മൂഡ് നോക്കി, പതുക്കെ എന്നെ പറഞ്ഞ് മനസ്സിലാക്കി, അനുനയിപ്പിച്ചശേഷം മാത്രമേ ഗേളിയെ.. ഇങ്ങോട്ട്.. ഈ വീട്ടിൽ കൊണ്ടുവന്നുള്ളൂ..അതും ഞാനും പപ്പായും മമ്മയും, പിന്നെ അത്യാവശ്യം ഒഴിച്ചുകൂടാൻ പറ്റാത്ത ചില ബന്ധുക്കളും എല്ലാവരും ചേർന്ന് തന്നെ അവളെ പോയി കൂട്ടികൊണ്ടുവന്നു.
അന്നവൾ ഒൻപതാം ക്ലാസിൽ പഠിക്കുന്നു. ഒരു വടിയിന്മേൽ തുണി ചുറ്റിയാലെന്നപോലെ ഒരു സാധനം. എന്നെ കാണുമ്പോൾ പെട്ടെന്ന് ഒളിച്ചു കളയുന്ന പെണ്ണ്, അവൾക്ക് എന്നെ വലിയ പേടിയായിരുന്നു.
എന്നിട്ടും മനസ്സ്കൊണ്ട് എനിക്ക് അവളെ ഒരു സഹോദരിയായി കാണാനും, അംഗീകരിക്കാനും പ്രയാസമായിരുന്നു.
കാരണം, എന്റെ പപ്പയ്ക്കും, മമ്മയ്ക്കും കൂടി ഞാൻ ഏക സന്താനമായിരുന്നു. അതിന്റെ സ്വാതന്ത്ര്യവും അല്ലലില്ലായ്മയും, ആസ്വദിച്ചു ജീവിച്ചവനാണ് ഞാൻ .
പിന്നീട് യാദൃശ്ചികമായി ഉണ്ടായ മമ്മയുടെ വേർപാടിന് ശേഷം കുറച്ചു നാൾ ഞാൻ ജീവിച്ചതും ഏകനായ് തന്നെ.
ചെറുപ്പത്തിൽ തന്നെ മമ്മയെ നഷ്ടപ്പെട്ടതിന്റെ നഷ്ടബോധവും ഒരു തരം ശാഠ്യബുദ്ധിയും, അപകർഷതാ ബോധവുമാവാം ഞാൻ ഒരു ഒറ്റപ്പൂരാടാനായി വളർന്നുവന്നതിന് കാരണം.
സാഹചര്യവശാൽ മാത്രം ഒരു രണ്ടാം വിവാഹം ചെയ്യാൻ നിർബന്ധിതനായതാണ്, പപ്പാ.
പറയത്തക്ക സ്നേഹമോ, വാത്സല്യമോ ഒന്നും പപ്പയിൽ നിന്നും എനിക്ക് കിട്ടിയിട്ടില്ല.. അത് കൊണ്ട് അത്രയുംമാത്രം ഞാനും പ്രതീക്ഷിച്ചു. പുള്ളി എന്നെക്കാൾ സ്നേഹിച്ചത് പുള്ളീടെ ബിസ്സിനസ്സിനെയായിരുന്നു, ഒപ്പം പണത്തെയും..
അങ്ങനെ, പാതി മനസ്സോടെ, എല്ലാവരുടെയും മുന്നിൽ ഞാൻ ഒരു പക്വമായ തീരുമാനത്തിൽ എത്തിയെന്ന് കാണിക്കാൻ മൂളിയ സമ്മതം കൊണ്ട് മാത്രമാണ് ഗേളി ഈ വീട്ടിലെ അംഗമായത്.
ഒരു പക്ഷെ എന്റെ മനസ്സിന്റെ വൈകല്യമാവാം, ചെറുപ്പത്തിലേ സ്വന്തം മമ്മ നഷ്ടപ്പെട്ട എനിക്ക്, എന്റെ ഇളം മനസ്സിന് അത്രയും വലിയ കാര്യങ്ങൾ അംഗീകരിക്കാൻ വലിയ പ്രയാസമായിരുന്നു.
ചില ബന്ധുക്കളുടെ ഉപദേശവും, ബ്രെയിൻ വാഷിംഗും ഒക്കെകൂടി ആയപ്പോൾ, അവസാനം, ഗേളി എനിക്ക് എന്റെ പപ്പയുടെ സെക്കൻഡ് വൈഫിന്റെ മകൾ എന്ന നിലയ്ക്ക്, എന്റെ സ്റ്റെപ് സിസ്റ്റർ ആയിത്തീർന്നു എന്ന വലിയ ഒരു സത്യം എനിക്ക് അംഗീകരിക്കേണ്ടി വന്നു..
എനിക്കങ്ങനെ അവളെ ഒട്ടും ഇഷ്ടമല്ലാതിരുന്നിട്ടും, എന്റെ വീട്ടിലെ അംഗമാക്കി.
തുടക്കത്തിൽ ഞാൻ അവളോട് മിണ്ടാറേയില്ലായിരുന്നു.
പിന്നീട് ആവശ്യത്തിന് മാത്രം ആയി.
അവൾക്ക് അവളുടെ വഴി എനിക്ക് എന്റെ വഴി, അവളെ എന്റെ മുറിയിലേക്ക് പ്രവേശിക്കാൻ അനുവദിക്കുകയോ, ഞാൻ ഉപയോഗിക്കുന്ന സാധനങ്ങൾ എടുക്കാനും, തൊടാനുമുള്ള അനുവാദംപോലും ഞാൻ നിഷേധിച്ചു.
അതെ അവസ്ഥയിൽ, വർഷങ്ങളോളം..
പക്ഷെ, പെൺകുട്ടികൾ പൊതുവെ ആൺകുട്ടികളെക്കാൾ മാനസികമായി, നേരെത്തെ മെച്ച്വർ ആവും എന്ന് പറയുന്നത് എത്രയോ ശരിയാണെന്ന് ഞാൻ മനസ്സിലാക്കുന്നു.
കാരണം, ഞാൻ എന്റെ ഈ മുഷ്ക്കു സ്വഭാവവുമായി നടക്കുമ്പോൾ, അവൾ കുറച്ചു കൂടി പ്രായോഗികമായി ചിന്തിച്ചു. എല്ലാം കാര്യങ്ങളും വളരെ പ്രാക്ടിക്കലായി ആതന്നെ മുന്നോട്ട് പോയിക്കൊണ്ട് പ്രവർത്തിക്കുമായിരുന്നു.
എന്റെ പെരുമാറ്റവും, രീതികളും കണ്ടിട്ട് തന്നെ അവൾ അധികമായി എന്റെ മുന്നിൽ പ്രത്യക്ഷപ്പെടാറില്ല, ഒന്നിനും ആവശ്യപ്പെട്ട് വരാറുമില്ല.
എന്നിരുന്നാലും ഞാൻ ആവശ്യപ്പെടാതെ തന്നെ എന്റെ കാര്യങ്ങൾ ശ്രദ്ധിക്കുന്നത് അവൾ തന്നെ ആയിരുന്നു.
പിന്നീട്, ഭാവിയിൽ എന്റെ ആ സ്വഭാവം ഞാൻ മാറ്റാൻ ശ്രമിച്ചു.
ചിലപ്പോഴൊക്കെ ഞാൻ അവളുമായി അടുക്കാൻ ശ്രമിക്കുമായിരുന്നുവെങ്കിലും, അവൾ എന്നിൽനിന്നും ഒരു കൃത്യമായ അകലം പാലിച്ചിരുന്നു.
[ തുടരും ]