എന്റെ കഥ.. നിങ്ങളുടേയും
ഞങ്ങളുടെ മുൻപിൽ രണ്ട് അനിയത്തിമാർ. അൽഭുതത്തോടെ ഞങ്ങൾ രണ്ട്പേരെയും നോക്കിനിന്നു.
ഞാൻ: ആരുടെ രൂപവും എടുക്കാൻ കഴിയുമോ?
ദേവത: കഴിയും. ആരായിട്ടാണ് നിങ്ങൾക്ക് എന്നെ കാണേണ്ടത്?
അനിയൻ: മലയാളത്തിലെ നടിമാരായലോ? കല്യാണി ?
ഞാൻ: അതു വേണ്ട. അതൊന്നും ആരും വിശ്വസിക്കില്ല. വല്ല കന്നടയോ തെലുങ്ക് നടിമാർ ആണേൽ വല്യ പ്രശ്നം ഉണ്ടാവില്ല. നീ ഫോണിൽ നോക്കിക്കേ.
ഞങ്ങൾ മൂന്നാളും ഫോണിൽ നോക്കാൻ തുടങ്ങി, ഞങ്ങൾ പറഞ്ഞ ഓരോ നടിമാരെ ദേവത കാണിച്ചുതന്നു. ഒടുവിൽ ഞങ്ങൾ സമാന്തയിൽ ഉറപ്പിച്ചു. എന്നാലും ചെറിയ വ്യത്യാസം എങ്കിലും ഇല്ലെങ്കിൽ ആളുകൾ സംശയിക്കാം.
അങ്ങനെ, സമാന്തയുടെ മുഖത്തിൽ ചെറിയ വ്യത്യാസം വരുത്തി. ഒറ്റ നോട്ടത്തിൽ ഇരട്ടകൾ എന്ന് തോന്നാത്ത രീതിയിൽ ഒരു സമാന്ത ഞങ്ങളുടെ മുറിയിൽ.
ദേവതയുടെ മുഖത്ത് വീണ്ടും ക്ഷീണം നിഴലിച്ചു. അപ്പോഴാണ് എൻ്റെ ഫോൺ റിംഗ് ചെയ്യാൻ തുടങ്ങിയത്. അച്ഛൻ ആയിരുന്നു. അവരുടെ ട്രിപ്പ് കഴിഞ്ഞ് വരാൻ വൈകും. രാവിലെ എത്തൂ.
എല്ലാവർക്കും അത് ആശ്വാസമായി.
ഞങ്ങൾ എല്ലാവരും ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നു. ഞാൻ കിടക്കാൻ തുടങ്ങിയപ്പോൾ ഒരു ഫോൺ.
അമ്മാവനാണ്.
എടാ..ഞാൻ ഒരാഴ്ചത്തേക്ക് ഡൽഹിക്ക് പോകുകയാണ്. നീയോ അനിയനോ രാത്രി അവിടെ നിക്കണെ. മോളും വന്നിട്ടുണ്ട്.