എന്റെ കഥ.. നിങ്ങളുടേയും
ഭൂമി അതുപോലെയുള്ള ഒരു ഗ്രഹം ആയിരുന്നു. ഇവിടുള്ള മനുഷ്യരെ ഉപയോഗിച്ച് ഞങ്ങളുടെ അടുത്ത തലമുറയെ ഉണ്ടാക്കിയശേഷം തിരിച്ചുപോകാൻ ആയിരുന്നു ഞങ്ങളുടെ പദ്ധതി. എന്നാലിപ്പോൾ അത് സാധിക്കുമോ എന്നാണ് എൻ്റെ സംശയം.
ദേവതയുടെ പേരെന്താണ്? ഞങ്ങൾ എന്താണ് വിളിക്കേണ്ടത്?
നിങ്ങൾക്കെന്നെ ദേവത എന്നുതന്നെ വിളിക്കാം. എൻ്റെ ഗ്രഹത്തിലെ പേരു നിങ്ങൾക്ക് പറയാൻ കഴിയില്ല.
എങ്ങനെയാണ് ഞങ്ങളുടെ ഭാഷ പഠിച്ചത്?
പേടകം ഇടക്കിടെ പുറത്തുള്ള കാഴ്ചകളും അനുഭവങ്ങളും പങ്കുവച്ചു തരും. ഇവിടുത്തെ ജീവികളോട് ഇടപെടാൻ അത് ഞങ്ങളെ തയ്യാറാക്കും. അതിൻ്റെ ഭാമായിട്ടാണ് ഭാഷ പഠിച്ചത്.*
ദേവതക്ക് പറക്കുവാൻ കഴിയുമോ?
അനിയൻ ചോദിച്ചു.
തീർച്ചയായും. ഈ ചിറകുകൾ കണ്ടിട്ടാണോ?
ചിറകുകൾ ചെറുതായി വിടർത്തികൊണ്ട് ദേവത ചോദിച്ചു..
ഞങ്ങൾ ചിരിച്ചു.
അനിയത്തി: ദേവതക്കു സുഗമാവുന്നത് വരെ ഇവിടെ നിൽകാം. എൻ്റെ കൂട്ടുകാരിയാണ് എന്നു പറയാം. പക്ഷേ ഈ ചിറകും രൂപവും അത്ര വിശ്വാസ്യമല്ല.
ദേവത: ചിറകുകൾ എനിക്ക് മറയ്ക്കുവാൻ കഴിയും. രൂപം മാറാനും പറക്കാനും എല്ലാം എനിക്ക് കഴിയും.
ഞങ്ങൾ നോക്കി നിൽക്കെ ദേവതയുടെ ചിറകുകൾ അപ്രത്യക്ഷമായി. ദേവത അനിയത്തിയുടെ മുഖത്തേക്ക് കൈകൾ വെച്ചു. ഉടനെ തന്നെ ദേവതയുടെ രൂപം മാറി അനിയത്തിയുടെ രൂപമായി.