എന്റെ കഥ.. നിങ്ങളുടേയും
എന്റെ കഥ – ഞാൻ: നിങൾ ഇവിടെ നിക്ക്. അനിയത്തിയോട്
നീ ദേവതക്കൊപ്പം കയറി കിടക്ക്. എന്നിട്ട് പുതപ്പ് മൂടിക്കോ.
ഞാൻ പോയശേഷം കതക് അടച്ചോ എന്ന് അനിയനോടും പറഞ്ഞ ശേഷം ഞാൻ വീടിന് മുൻപിലേക്ക് നടന്നു.
നോക്കിയപ്പോൾ എൻ്റെ കസിനാണ്. എൻ്റെ അമ്മയുടെ ചേച്ചിയുടെ മകൾ. അനിയൻ്റെയും അനിയത്തിയുടെയും പ്രായമാണ് അവൾക്ക്. പഠിപ്പിസ്റ്റായ അവളെ ആണ് ഞങ്ങളുടെ മോഡൽ ആയി എല്ലാവരും പറയാറ്. അതിൽ ഞങ്ങൾക്ക് അസൂയ ഉണ്ടെങ്കിലും അവളൊരു പാവം പെൺകുട്ടിയായിരുന്നു.
ചെന്നൈയിലെ ഏതോ ഒരു എഞ്ചിനീയറിംഗ് കോളേജിലാണ് അവളിപ്പോൾ. ലീവിനു വന്നതാവും.
അവളു പാവമയത് കൊണ്ടുതന്നെ ദേവതയുടെ കാര്യം അവളെ അറിയിക്കാൻ പറ്റില്ല. അവളു വന്നാൽ ആദ്യം അന്വേഷിക്കാൻ പോവുന്നത് അനിയത്തിയെയും ആവും.
കസിൻ സിസ്റ്റർ (കസി): ചേട്ടായി, അവളെവിടെ?
ഞാൻ: അവളുടെ ഒരു കൂട്ടുകാരി വന്നിട്ടുണ്ട്. രണ്ടാളും കൂടെ പുറത്ത് പോയി വന്നതെയുള്ളു. ഇപ്പൊ നല്ല ഉറക്കത്തിലാണ്. നീ എപ്പോളാണ് വന്നത്?
കസി: ഇന്നു രാവിലെ. ഒരു മാസം ഇനി അവധിയാണ്. അനിയൻ എവിടെ?
ഞാൻ: അവനും അകത്തുണ്ട്. വിളിക്കണോ?
കസി: ഉം..
അനിയനും ഇവളും തമ്മിൽ കുറച്ചുകാലമായി നല്ല സംസാരമുണ്ട്. അവനെ കാണുമ്പോൾ ഇവളുടെ മുഖത്തെ നാണം ഞാൻ കുറെനാളായി ശ്രദ്ധിക്കുന്നു. അവനാവാട്ടെ ഇവളെ അങ്ങനെ ഒരു നോട്ടമില്ലതാനും.