എന്റെ കഥ.. നിങ്ങളുടേയും
അനിയൻ: നമ്മൾ ഇനി എന്താണ് ചെയ്യുക? ഇവരെ ഇവിടെ ഉപേക്ഷിച്ച് പോയാലോ?
അനിയത്തി: അതു പറ്റില്ല. ഈ പേടകത്തിൽ ഇത്രയും കാലം ഇവർ ജീവിച്ചത് ഇങ്ങനെ മരിക്കാനാവില്ല. ആദ്യമായി ഒരു അന്യഗ്രഹജീവിയെ കണ്ടത് നമ്മൾ ആണെന്ന് അറിഞ്ഞാൽ നമ്മൾ ഫെയിമസ് ആവില്ലേ?
അനിയൻ: ഇവർ പറഞ്ഞത് സത്യം ആണെന്ന് എന്താ ഉറപ്പ്? ആരെങ്കിലും ചോദിച്ചാൽ നമ്മൾ ഇവിടെ എന്ത് ചെയ്യുകയായിരുന്നു എന്ന് പറയണ്ടേ?
അതിനെ കുറിച്ച് പേടിക്കണ്ട. ഇവർക്ക് നമ്മളെ എന്തെങ്കിലും ചെയ്യണമെങ്കിൽ ആദ്യമേ ആവാമായിരുന്നു. ആരെങ്കിലും ചോദിച്ചൽ നമ്മൾ ഒരു ശബ്ദം കേട്ടു വന്നു നോക്കിയതാണെന്ന് പറയാമല്ലോ..
ഞാൻ പറഞ്ഞു.
ചേട്ടൻ എന്താണ് ഉദ്ദേശിക്കുന്നത്?
അനിയത്തി ചോദിച്ചു..
നമ്മുക്ക് ഇവരെ വീട്ടിൽ കൊണ്ടുപോയലോ?
ഞാൻ അഭിപ്രായപ്പെട്ട് ..
അനിയൻ: ആരെങ്കിലും കണ്ടാൽ എന്തു പറയും? അച്ഛനും അമ്മയും വരുമ്പോഴോ?
ശരീരത്തിൻ്റെ വലുപ്പം വെച്ചിട്ട്, നമ്മളുടെ ചേച്ചിയുടെ അത്രയേ ഒള്ളു. ഈ ചിറകുകൾ ഒതുക്കി വെച്ചിട്ട് നമ്മുടെ ചേച്ചിയുടെ ഉടുപ്പുമിട്ടാൽ ആർക്കും എളുപ്പം കണ്ടുപിടിക്കാൻ കഴിയില്ല.
അനിയൻ പറഞ്ഞു..
അനിയത്തി: അച്ഛനോടും അമ്മയോടും എന്ത് പറയും?
ഞാൻ: അവർ കാണാതെ നോക്കാം. അഥവാ കണ്ടാൽ നിൻ്റെ കൂട്ടുകാരി ആണെന്ന് പറയാം. അവർ വരുമ്പോഴേക്കും ദേവതക്ക് ബോധം വന്നാൽ മതിയായിരുന്നു.