ഞാനിവിടെ താമസിക്കാൻ വന്ന പിറ്റേ ദിവസം മുതൽ അവരെ കാണുന്നു. ആഴ്ചയിൽ രണ്ടോ മൂന്നോ വട്ടം അവർ വരും. എന്നെ കണ്ടു. പരിചയപ്പെട്ടു. അധികം സംസാരിക്കുന്ന കൂട്ടത്തിലല്ലെന്ന് തോന്നിയിട്ടുണ്ട്. പല രാത്രികളിലും അവരുടെ വീട്ടിൽ നിന്നുള്ള ബഹളം കേൾക്കുന്നതിൽ നിന്നും ഭർത്താവ് മദ്യപാനിയാണെന്ന് മനസ്സിലാക്കി. ഒരു ദിവസം ഞാൻ ചോദിച്ചത് കൊണ്ട് മാത്രം ഭർത്താവിന്റെ മദ്യപാനത്തെക്കുറിച്ച് അവർ സങ്കടപ്പെട്ടു. അവർക്ക് മറ്റാരുമില്ലെന്നും ആ സംസാരത്തിലൂടെ മനസ്സിലായി.
ഏതാണ്ട് മൂന്ന് മാസം കഴിഞ്ഞപ്പോൾ
അമിത മദ്യപാനത്തിന്റെ ഫലമായി അവരുടെ ഭർത്താവ് മരിച്ചു. അന്ന് ഞാനവിടെ പോയിരുന്നു. വലിയ ആൾക്കൂട്ടമൊന്നുമവിടെ കണ്ടില്ല. മരണാനന്തര ചടങ്ങുകൾ കഴിയുന്നത് ആരൊക്കയോ വല്ലപ്പോഴുമവിടെ വന്ന് പോകുന്നതും കണ്ടിരുന്നു. പതിനാറ് അടിയന്തിരം അവരുടെ ബന്ധുവെന്ന് പറയുന്ന ഒരാൾ വന്ന് പറഞ്ഞു. അത്തരം ചടങ്ങുകളിലൊന്നും താല്പര്യമില്ലാത്തതിനാൽ ഞാൻ വരില്ലെന്ന് ആ തള്ളയെ കണ്ട് പറയുകയും ആയിരം ഉറുപ്പിക ചടങ്ങിലേക്ക് കൊടുക്കുകയും ചെയ്തു.
ആ പണം വാങ്ങാനവർ ആദ്യം മടിച്ചു. ഞാൻ നിർബന്ധിച്ചപ്പോഴാണവർ അത് വാങ്ങിയത്. അതിൽ അവരുടെ ആത്മാഭിമാന ബോധത്തെയാണ് ഞാൻ കണ്ടത്.
അടിയന്തിരമൊക്കെ കഴിഞ്ഞ് രണ്ടാം നാൾ പറമ്പിൽ പെറുക്കാൻ അവർ വന്നു. അത്രയും നാൾക്കിടയിലുണ്ടായ പരിചയവും ഇപ്പോൾ അവർ തനിച്ചാണല്ലോ എന്നതിനാലും അവരോട് ഒരു സാഹ്യദ സംഭാഷണം മാന്യതയാണെന്ന് എനിക്ക് തോന്നി.
2 Responses