എന്റെ കളി രസങ്ങൾ
ഒരു വിധവയെപ്പോലെ ഞാനവിടെ താമസിച്ചു. അമ്മ കൂലിവേല ചെയ്‌താണ് വീട്ടു കാര്യങ്ങള്‍ നടത്തിയിരുന്നത്. എന്റെ മകള്‍ക്ക് ഒരു വയസ്സ് തികഞ്ഞപ്പോള്‍ ഞാന്‍ മകളേയും കൊണ്ട് അവിടെ ഞങ്ങളുടെ വീടിന് അടുത്തുള്ള ഒരു അണ്ടിയാപ്പീസില്‍ ജോലിക്ക് പോകാന്‍ തുടങ്ങി.
ആദ്യമൊന്നും എനിക്ക് അവിടത്തെ പണി അറിയില്ലായിരുന്നു. പക്ഷേ വളരെ പെട്ടെന്ന് തന്നെ ഞാന്‍ ആ പണികളൊക്കെ പഠിച്ചെടുത്തു.
അവിടെ കുട്ടികളെ നോക്കാനുള്ള സൗകര്യമുണ്ടായിരുന്നു. അമ്മ എന്നെ ആദ്യമൊക്കെ മറ്റൊരു വിവാഹത്തിന് നിര്‍ബ്ബന്ധിച്ചെങ്കിലും, ഇനി മറ്റൊരു വിവാഹത്തിന് ഞാനില്ല എന്നും, ഞാന്‍ എന്റെ മകളെയും വളര്‍ത്തി കഴിഞ്ഞുകൊള്ളാമെന്നുമുള്ള എന്റെ ഉറച്ച നിലപാടിനു മുന്നില്‍ ഒടുവില്‍ അമ്മ പരാജയം സമ്മതിച്ചു.
ഇപ്പോള്‍ അമ്മയ്‌ക്ക് വയസ്സാകുകയും, എന്റെ മകള്‍ വളരുകയും ചെയ്‌തപ്പോള്‍ ഞാന്‍ വീണ്ടും വിവാഹം കഴിക്കണമെന്ന അമ്മയുടെ നിര്‍ബ്ബന്ധം കൂടിക്കൂടി വന്നു. അങ്ങനെ അവസാനം അമ്മയുടെ നിര്‍ബ്ബന്ധത്തിന് വഴങ്ങി ഞാന്‍ ഈ കല്ല്യാണത്തിന് സമ്മതിക്കുകയായിരുന്നു.
എന്റെ മകള്‍ക്ക് ഒരച്ഛന്‍ വേണം എന്ന ഒരു ഉദ്ദേശം മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ.. അങ്ങനെയാണ് ഞാന്‍ ഇവിടെ എത്തിച്ചേര്‍ന്നത്. അങ്ങനെ അവള്‍ അവളുടെ ജീവിത കഥ പറഞ്ഞ് അവസാനിപ്പിച്ചു.