എന്റെ കളി രസങ്ങൾ
അടുത്ത ദിവസം അമ്മ അവിടെ ജോലിക്ക് പോയി വന്നിട്ട് അവിടെ നടന്ന എല്ലാ സംഭവങ്ങളും എന്നോട് പറഞ്ഞു.
അവിടുത്തെ അമ്മ അന്നു രാത്രി തന്നെ വിവരങ്ങളെല്ലാം മനുവേട്ടന്റെ അച്ഛനോട് പറഞ്ഞു. അദ്ദേഹം വളരെ നേരം ആലോചിച്ചിട്ട് എന്റെ അമ്മയുടെ തീരുമാന പ്രകാരം ഞങ്ങളുടെ വീടും പുരയിടവും വിറ്റിട്ട് ദൂരെ എവിടെയെങ്കിലും വീട് വാങ്ങാമെന്ന് തീരുമാനിച്ചു.
അദ്ദേഹം തന്നെ മുന്‍കൈ എടുത്ത് ഞങ്ങളുടെ വീട് അവര്‍ എടുത്തിട്ട് ഞങ്ങള്‍ക്ക് മറ്റൊരു വീട് എന്റെ പേരില്‍ വാങ്ങിത്തന്നു.
അത് ഞങ്ങളുടെ പഴയ ഓടിട്ട വീടിനേക്കാള്‍ വളരെ നല്ല ഒരു വീടായിരുന്നു.
രണ്ട് മുറിയും അടുക്കളയും, ഹാളുമൊക്കെയുള്ള ഒരു ടെറസ്സ് വീട്. കൂടാതെ സ്ഥലവും കൂടുതല്‍ ഉണ്ടായിരുന്നു. അദ്ദേഹം ഒരാഴ്‌ചയ്‌ക്കുള്ളില്‍ എല്ലാ ഏര്‍പ്പാടുകളും ചെയ്‌തുതന്നു.
കൂടാതെ പോകാന്‍ നേരം ബാങ്കില്‍ എന്റെ പേരില്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ചതിന്റെ പാസ്സുബുക്കും തന്നു.
അങ്ങനെ ഞങ്ങള്‍ അങ്ങോട്ട് താമസം മാറി. എന്റെ വിവാഹം കഴിഞ്ഞെന്നും, ഭര്‍ത്താവ് ഒരു അപകടത്തില്‍പ്പെട്ടു മരണമടഞ്ഞു എന്നുമാണ് അമ്മ അവിടെ എല്ലാവരോടും പറഞ്ഞത്.
അങ്ങനെ ആരും അറിയാതെ ഞങ്ങള്‍ അവിടെ താമസിച്ചു. അവിടെ വച്ചാണ് ഞാന്‍ എന്റെ മകളെ പ്രസവിച്ചത്. അങ്ങനെ പതിനാറാം വയസ്സില്‍ ഞാന്‍ ഒരു അമ്മയായി.