എന്റെ കളി രസങ്ങൾ
അവര്‍ എന്നെ പിടിച്ച് എഴുന്നേല്‍പ്പിച്ചിട്ട് എന്നെ ചേര്‍ത്ത് പിടിച്ച് ശിരസ്സില്‍ തലോടിക്കൊണ്ട് സ്‌നേഹത്തോടെ വീണ്ടും വീണ്ടും ചോദിച്ചപ്പോള്‍ എനിക്ക് അത് മനുവേട്ടനാണെന്ന് പറയേണ്ടി വന്നു.
“അമ്മേ ഞാന്‍ ആളിനെ പറയാം. പക്ഷേ അയാള്‍ ഒരിക്കലും ഞാന്‍ ഗര്‍ഭിണിയായി എന്ന വിവരം അറിയരുത്. അത് അമ്മ എന്റെ തലയില്‍ കൈ വച്ച് സത്യം ചെയ്യാമെങ്കില്‍ മാത്രം ഞാന്‍ പറയാം. അതുപോലെ ഈ വിവരം മറ്റൊരാള്‍ പോലും അറിയരുത്.”
“ മോളേ നീ എന്തിനാ ഇത്രയുമൊക്കെ വളച്ചുകെട്ടുന്നത്. നിനക്ക് എന്നെ അത്രയ്‌ക്ക് വിശ്വാസമില്ലേ. ഞാന്‍ മൂലം ഈ നാട്ടില്‍ മറ്റൊരാളും ഇത് അറിയില്ല. മോള് ധൈര്യമായിട്ടു പറ. ഞാന്‍ നിന്നെ എന്റെ സ്വന്തം മോളെപ്പോലെയല്ലേ ഇതുവരെ കണക്കാക്കിയിരുന്നത്.”
ഒടുവില്‍ ഞാന്‍ ആ സത്യം ആ അമ്മയോട് പറഞ്ഞു. അവര്‍ ഒരു ഞെട്ടലോടെയാണ് അത് കേട്ടത്.
അവര്‍ പെട്ടെന്ന് എന്നെ വിട്ടിട്ട് തളര്‍ന്ന് അവിടെക്കിടന്ന കസേരയില്‍ ഇരുന്നു. ആ ഇരിപ്പില്‍ അവര്‍ ഒന്നും മിണ്ടാന്‍ കഴിയാതെ കുറേ നേരം ഇരുന്നു.
ഒടുവില്‍ അവര്‍ എഴുന്നേറ്റ് എന്നെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചുകൊണ്ട്
“ മോളേ, ഞാന്‍ മോള്‍ക്ക് തന്ന വാക്ക് ഒന്നു തെറ്റിക്കുകയാണ്. ഞാന്‍ ഇത് അവന്റെ അച്ഛനോടുകൂടി ഒന്ന് ആലോചിച്ച് വേണ്ട പരിഹാരം കാണാം. മോള് വിഷമിക്കേണ്ട.”