എന്റെ ജീവിതം എന്റെ രതികൾ
“അച്ഛന്റെ വാവാച്ചികളെ..നിങ്ങളുടെ അമ്മക്ക് ഡോക്ടറാകാൻ ഇപ്പൊ ഇഷ്ടമല്ലെന്ന്..വാവാച്ചികൾക്ക് അറിയുമോ നിങ്ങളുടെ അമ്മയുടെ ഡയറിയിൽ പലേടതും കണ്ടത് ഡോക്ടർ ദേവിക എം.ബി.ബി കസ് എന്നൊക്കെയുള്ള കാർട്ടൂണുകളാ..
നിങ്ങളുടെ അച്ഛൻ.. അമ്മയെ അങ്ങനെ വീട്ടിൽ തളച്ചിടാൻ നോക്കുന്നില്ല.
അപ്പൊ നിങ്ങൾ ചോദിക്കുന്നുണ്ടാവൂല്ലേ.. എങ്ങനേന്ന്.
ഈ അച്ഛന്റെ അത്രേം ബുദ്ധിയൊന്നും നിങ്ങളുടെ കുശുമ്പിയമ്മക്ക് ഇല്ല മക്കളെ.
ഈ ഹരി പോകുന്നതെങ്ങോട്ടാണേലും നിങ്ങളുടെ അമ്മയും വരും. വന്നില്ലേ സാത്താൻ കൊണ്ടുവരും..
അതേ.. എന്റെ വാവാച്ചികളെ.. അച്ഛനും പോകും എം.ബി.ബി.എസ് എന്ന നദി നിന്തിക്കടക്കാൻ..
ചിരിച്ചുകൊണ്ട് അവരെ രണ്ടിന്റെയും കവിളിൽ തോണ്ടിക്കൊണ്ടിരുന്നപ്പോൾ എന്റെ തോളിൽ ഒരു കൈ വന്നു പിടിച്ചു.
തിരിഞ്ഞു നോക്കിയപ്പോൾ..കലങ്ങിയ കണ്ണുമായി ദയനീയമായി എന്നെ നോക്കികൊണ്ട് ദേവൂട്ടി ..
എനിക്ക് മനസിലായി.. ഞാൻ കുഞ്ഞുങ്ങളോട് പറയുന്നത് മൊത്തം പുറകിൽ നിന്ന് കേട്ടിരിക്കുന്നു.
“അപ്പൊ ഏട്ടൻ എന്നേ വെറുതെ വിടില്ലല്ലേ..നമ്മുടെ കുട്ടികൾ.”
ഞാൻ കുട്ടികളെ വാരിയെടുത്തു എഴുന്നേറ്റ ശേഷം..
“നീ എന്റയും നിന്റെയും ആഗ്രഹം ആയ ഡോക്ടർ ആകാൻ നോക്കണം..
അങ്ങനെയാണേൽ ഞാൻ കുട്ടികളെ നോക്കി നിന്റെ അടുത്ത്തന്നെ കാണും. ഇല്ലേ നിന്റെ ഒപ്പം ഞാനുണ്ടാക്കും. കുട്ടികളെ അവരുടെ അമ്മുമ്മയും അപ്പുപ്പനും നോക്കിക്കോളുമെന്ന്..