എന്റെ ജീവിതം എന്റെ രതികൾ
കേസും അടിയും തുടങ്ങിയതാരാ.. മനു ചേട്ടന്റെ അച്ഛനും പിന്നെ ചേട്ടന്റെ അച്ഛനും. അതിൽ പെട്ട് പോയത് പാവം മനുവും കാവ്യയും.
പ്രശ്നം തീരുമെന്ന് കരുതിയിരുന്ന അവർക്ക് ഇനി ഒരുമിച്ച് ജീവിക്കാൻ കഴിയില്ല എന്ന് വന്നപ്പോഴാണ് എല്ലാം ഇട്ടേച്ച പോകാൻ മനുവും കാവ്യയു തീരുമാനിച്ചത്. അല്ലെങ്കിൽ തന്റെ പെങ്ങടെ വീട്ടിലെ ഫാനിലോ എവിടെ യെങ്കിലും അവർ തുങ്ങിയാടിയേനെ.
പിന്നെ താനൊക്കെ എന്ത് ചേട്ടനാന്നാ പറഞ്ഞു നടക്കുന്നുന്നേ… പെങ്ങളുടെ ദുഃഖം അറിയാതെ അച്ഛന്റെ വാക്കും കേട്ട് ശത്രുതയും കൊണ്ട് നടന്നു.. അവിടെ വേദനിച്ചത് വേറെ ആരുമല്ല.. തന്റെ പെങ്ങള് തന്നെയാ..
അവൾ വീട്ടിൽ നിന്നിറങ്ങി മനുവിന്റെ കൂടെ പോയപ്പോൾ എന്നോട് പറഞ്ഞതെന്താണെന്നു അറിയാമോ ?
ചേട്ടന് ഇത് സഹിക്കുമോന്ന്. പക്ഷേ താൻ മാത്രം അവളുടെ ഹൃദയത്തെ അറിയാൻ ശ്രമിച്ചില്ല.. നിങ്ങൾക്കൊക്കെ പിടിവാശിയായിരുന്നു..
ഈ മനൂനെ എന്നെക്കാൾ കൂടുതൽ അറിയാമല്ലോ തനിക്ക്. ചെറുപ്പം മുതലേ ഒപ്പം കളിച്ചു നടന്നതല്ലെ ?
ഇപ്പോ അവൾ ഭാര്യമാത്രം.. മനുവിന്റെ കുഞ്ഞിന് അമ്മയാവാൻ ഒരുങ്ങിക്കൊണ്ടിക്കെയാണവൾ.. ഇനിയും എതിർത്തു കൊണ്ടിരുന്നാൽ അവർക്ക് ഒരു ചുക്കും സംഭവിക്കില്ല..
അവൾക്കിപ്പോഴും ചേട്ടനെക്കുറിച്ചോർത്തുള്ള സങ്കടമുണ്ട്.. വഴക്കും വൈരാഗ്യവും കളഞ്ഞ് ഇനിയെങ്കിലും പെങ്ങളെ സ്വീകരിച്ചുകൂടേ.. ചാകുമ്പോൾ ഈ സ്വത്തും പണവുമൊന്നും ആരും കൂടെ കൊണ്ട് പോകില്ലല്ലോ…