എന്റെ ജീവിതം എന്റെ രതികൾ
“ദേ ടീ നോക്കിയേ.. മെട്രോ ട്രെയിൻ മുകളിൽക്കൂടെ പോകുന്നത് കണ്ടോ.”
“ഉം.. ഉം…വിഷയം മാറ്റാനുള്ള ഏട്ടന്റെ സൈക്കോളജിക്കൽ മൂവല്ലെ.”
എന്ന് പറഞ്ഞു ദേവൂട്ടി ചിരിച്ചു.
മാളിലൊക്കെ കറങ്ങി.. പർച്ചേസും കഴിഞ്ഞ് കാർ ഇട്ടിരിക്കുന്ന underground Floor റിൽ എത്തിയപ്പോൾ.. അതാ കാവ്യേടെ ചേട്ടന്റെ മുന്നിലേക്ക്.
പണിയായി എന്ന് എനിക്കും അവൾക്കും മനസ്സിലായി. ഞാൻ കൈയ്യിലിരുന്ന കിറ്റുകളൊക്കെ അവളെ ഏല്പിച്ചിട്ട് കാറിന്റെ അടുത്തേക്ക് നടക്കുന്നതിനിടെ പറഞ്ഞു: നീ ഒന്നും മിണ്ടരുത്.. അവൾ തലയാട്ടി.. പക്ഷേ പുള്ളി എന്നേ തടഞ്ഞു.
നിങ്ങളൊക്കെ കൂടിയല്ലെ എന്റെ പെങ്ങളെ അവന് കെട്ടിച്ചു കൊടുത്തേ..എന്നൊക്കെ പറഞ്ഞു നീരസത്തോടെ ആയിരുന്നു സംസാരം.
ഭാഗ്യത്തിന് ശബ്ദം താഴ്ത്തിയാണ് കാവ്യയുടെ ചേട്ടൻ തന്റെ അമർഷം ആരും പുറമേക്ക് കേൾക്കാത്ത വിധത്തിലായിരുന്നു സംസാരിച്ചേ..
ദേവികയാണേൽ പേടിച്ച് നിൽക്കുവാ.. കുരക്കുന്ന പട്ടി കടിക്കില്ല എന്ന വിശ്വാസത്തിൽ പുള്ളിയുടെ ഉള്ളിൽ കിടക്കുന്നത് മൊത്തം പുറത്തേക്ക് വന്നോട്ടെ എന്ന് കരുതി ഞാൻ മിണ്ടാതെ നിന്നു.
പുള്ളി പറയാനുള്ളതെല്ലാം പറഞ്ഞ് കഴിഞ്ഞതും ഞാൻ പറഞ്ഞു..
“പണ്ട് നിങ്ങളുടെ വീട്ടുകാർ പറഞ്ഞു വെച്ചതല്ലെ മനുവിന്റെ പെണ്ണാണ് കാവ്യയെന്ന് … അത് കേട്ട് വളർന്ന അവരിൽ ഓട്ടോമാറ്റിക്കായി ആ ഇഷ്ടമങ്ങ് വളർന്നത് സ്വാഭാവികമല്ലേ..
പിന്നെ, സ്വത്തു വീതം വെച്ചപ്പോൾ തുടങ്ങിയതല്ലെ അങ്ങോട്ടും ഇങ്ങോട്ടുമുള്ള വഴക്കും, കേസ്സും, കോടതിയുമൊക്കെ.. വക്കിൽ ഫീസ് കൊടുത്തു കൊടുത്തു.. ഇപ്പൊ വക്കീൽ പുതിയ വീട് പണിതു എന്നല്ലാതെ നിങ്ങൾക്ക് വല്ല ഗുണവുമുണ്ടായോ ?
പിന്നെ..ഈ മനുച്ചേട്ടൻ എന്നെങ്കിലും ചേട്ടനെ എതിർത്ത് സംസാരിച്ചിട്ടുണ്ടോ?