എന്റെ ജീവിതം എന്റെ രതികൾ
എത്ര മോഡൻ ഡ്രസ്സിട്ട പെണ്ണുങ്ങൾ അതിലുടെ പാസ് ചെയ്യുമ്പോഴും അവിടെയുള്ളവരുടെ കണ്ണ് ദേവൂട്ടിയുടെ മുകളിലായിരുന്നു.
സാരിയുടുത്ത അത് പോലൊരു തനി മലയാളി പെൺകുട്ടിയെ അവർക്ക് കാണാൻ കിട്ടുകയില്ല. അത്രയ്ക്ക് ഭംഗിയാ സാരി ഉടുത്ത അവളെ കാണാൻ.. റെസ്റ്റോറന്റിലേക്ക് വന്ന സായിപ്പിന്റെയും മദാമ്മയും നോട്ടം ദേവൂട്ടിയിലായിരുന്നു.
ദേവൂട്ടി അതൊന്നും അറിയാതെ ഫുഡ് കഴിച്ചുകൊണ്ടിരിക്കുന്നു.. ഒപ്പം എന്നോട് കറികളുടെ പോരായ്മകൾ പറയുന്നുമുണ്ട്.. എനിക്ക് ഉം.. ഉം എന്ന് മുളിക്കൊണ്ടിരുന്നാൽ മതിയായിരുന്നു.
കേരള മോഡൽ ഒരു പെണ്ണിനെ കണ്ടതോടെ സായിപ്പ് മദാമ്മയും പരിചയപ്പെടാൻ വന്നു. അവരുടെ കൂടെ ഒരു ഫോട്ടോയും എടുത്തുശേഷം ഞങ്ങൾ അവിടെ നിന്ന് മടങ്ങി.
മാളിലേക്കായിരുന്നു അടുത്ത യാത്ര. ചുമ്മാ പോയി കാണാൻ മാത്രമല്ല.. വിരുന്നു ചെല്ലുമ്പോൾ അവിടുള്ള കാരണവന്മാർക്കും പിള്ളേർ സെറ്റിനും കൊടുക്കാനുള്ള ഗിഫ്റ്റുകൾ വാങ്ങാനുമായിരുന്നു യാത്ര .
മാളിലേക്കുള്ള ഡ്രൈവിനിടയിൽ ഞാനവളോട് പറഞ്ഞു.
“എന്താടീ.. നിന്നെ കണ്ടതോടെ സായിപ്പിന് ഒരാട്ടം.”
“ഓ ഈ പറയുന്നയാൾ ആ മദാമ്മയുടെ ഒക്കത്ത് തന്നെ ആയിരുന്നല്ലോ.”
പെണ്ണ് കലിപ്പായി തുടങ്ങീട്ടുണ്ട്. ഇനി ചിലപ്പോ കയറി കടിച്ചല്ലോ എന്നോർത്ത് പോയി ഞാൻ…