എന്റെ ജീവിതം എന്റെ രതികൾ
രതികൾ – “അതേ ഏട്ടാ..നമ്മുടെ കോളേജ് ലൈഫ് അവസാനിക്കാൻ പോകുവല്ലേ.”
“ഉം.”
“ഇനി എന്താ ഭാവി പ്ലാൻ.”
“എന്റെ ദേവൂട്ടിയെ ഡോക്ടർ ആകണം.”
“ദേവൂട്ടിക്ക് ഡോക്ടർ ആവണ്ട. ഏട്ടന്റെ കൂടെ എപ്പോഴും നടക്കണം.”
“അത് നിന്റെ ആഗ്രഹമല്ലേടി.”
“ഈ പെണ്ണിന് ഇപ്പൊ ആകെയുള്ള ആഗ്രഹം.. ഏട്ടന്റെ ഭാര്യയായിരിക്കുക എന്നത് മാത്രമാണ്. എനിക്കത് മതി.
സ്വപ്നങ്ങൾ പലതും ഉണ്ടായിട്ടുണ്ടാവാം… പക്ഷേ ആ സ്വപ്നത്തേക്കാൾ വലുത് കിട്ടിയാൽ.. ആ സ്വപ്നങ്ങൾക്കൊന്നും പിന്നെ ഒരു പ്രസക്തിയുമില്ല.. അതേ.. ഏട്ടാ എനിക്കിനി ഏട്ടന്റെ കൂടെ കളിച്ചും വഴക്കിട്ടും അമ്മയുടെ ഒപ്പം നടന്നും.. ഒരു കുഞ്ഞിന് ജന്മം നൽകിയും ഏട്ടന്റെ ഒപ്പം അങ്ങനെ അങ്ങനെ ജീവിച്ചുപോയാൽ മതി.”
അവളുടെ ആ സംസാരം എനിക്ക് ഇഷ്ടപ്പെട്ടു. പക്ഷേ ഞാൻ വിടാൻ തയ്യാറല്ലായിരുന്നു.
എനിക്കറിയാം.. അവളുടെ അച്ഛന്റെ ആഗ്രഹമായിരുന്നു അവളെ ഡോക്ടർ ആക്കണമെന്നത്..
എന്തായാലും വഴിയുണ്ടാക്കണമെന്ന് ഞാൻ നിശ്ചയിച്ചു. അവൾ സമ്മതിക്കില്ലായിരിക്കും.. വരട്ടെ.. സമ്മതിപ്പിച്ചെടുക്കാം…
“പിന്നെ ഏട്ടാ..ഏട്ടനെ ഞാൻ പൂട്ടി യേക്കുവാ എന്നിപ്പൊ ക്ലാസിലും കോളേജിലും പാട്ടാണ്..പണ്ടത്തെപ്പോലെ ഏട്ടനെ ഒരു പരിപാടിക്കും പ്രശ്നം സോൾവ് ചെയുന്നതിനും മറ്റും വിടണില്ലന്നാ പറയുന്നേ..ഇനി ഏട്ടൻ എന്ത് വേണേൽ ചെയ്തോ. വലിയ പ്രശ്നത്തിലൊന്നും പോയി തലവെക്കാതിരുന്നാ മാത്രം മതി.