എന്റെ ജീവിതം എന്റെ രതികൾ
പുലർച്ചെ ആകാറായതും അവൾ എഴുന്നേറ്റു എന്നേ ത്തന്നെ നോക്കിക്കൊണ്ടിരുന്നു.
അമ്മയും അച്ഛനും എഴുന്നേറ്റ് പുലർകാല കാഴ്ചകൾ കണ്ടു തുടങ്ങി. അതും എന്റെ ദേവൂട്ടിയുടെ നാട്.
ഈ നാടിനെ പട്ടിക്കാട് എന്നൊക്കെ പറഞ്ഞുകൊണ്ട് അന്വേഷിച്ച് പോയ എനിക്ക്, അന്ന് പറഞ്ഞതിൽ കുറ്റബോധം തോന്നിത്തുടങ്ങി. അവളുടെ നാട്ടിന് ഇത്രയും ഭംഗിയുണ്ടോ എന്ന് ഇപ്പോഴാണ് തോന്നിയത്.
ശരിയാ.. അന്ന് ദേവികയുടെ വീട്ടിലേക്കുള്ള യാത്ര കാവ്യയുടെ നിർബന്ധ പ്രകാരം ഒരു താല്പര്യവും ഇല്ലാതെ.. അതും വീട്ടിൽ കളവും പറഞ്ഞ് പോന്നതിന്റെ കുറ്റബോധവും. തിരിച്ച് പോന്നതോ.. അത് വരെ ദേഷ്യവും വൈരാഗ്യവും വെച്ചു കൊണ്ടിരുന്ന പെണ്ണിനെ താല്പര്യമില്ലാതെ തന്നെ താലി കെട്ടിക്കൊണ്ടും..
ദേവൂട്ടി ഗെയ്ഡ് ആയി മാറി.
അവൾ ഞങ്ങൾക്ക് എല്ലാം പറഞ്ഞു തരാൻ തുടങ്ങിയിരിക്കുന്നു.
തിരിഞ്ഞു ഇരുന്നു അമ്മയോട് സംസാരിക്കാൻ ബുദ്ധിമുട്ട് കാരണം
വണ്ടി നിർത്തിച്ചിട്ടവൾ അമ്മയുടെ കൂടെ കയറി.
അച്ഛനെ അമ്മ മുമ്പിലേക്ക് വീട്ടു.
പിന്നെ അമ്മക്ക് മൊത്തം പറഞ്ഞു കൊടുക്കുവായിരുന്നവൾ.
അവൾ പഠിച്ച സ്കൂൾ ഒക്കെ കാണിച്ചു തന്നു.
ഒരു ഗവണ്മെന്റ് സ്കൂൾ.
എന്റെ ദേവൂട്ടിയുടെ സ്കൂൾ.
അവൾ കളിച്ചു വളർന്ന സ്കൂൾ.
അധികം വികസനം ഒന്നും ഇല്ലെങ്കിലും അവിടമാകെ പുതിയ കെട്ടിടങ്ങൾ ഉയർന്ന് വരുന്നുണ്ടായിരുന്നു.