എന്റെ ജീവിതം എന്റെ രതികൾ
അതൊക്കെ ഞങ്ങളെ പിക്ക് ചെയ്യാൻ കോളേജിലേക്ക് വരും മുന്നേ അമ്മ വാങ്ങിയതാണെന്ന് ഞാനോർത്തു.. ദേവിക വിളിച്ചപ്പോൾ ജ്വല്ലറിയിലാണെന്ന് പറഞ്ഞിരുന്നതാണല്ലോ..
.
ഞാൻ കണ്ണാടിയിലേക്ക് വീണ്ടും നോക്കിയതും അവൾ ചിരിച്ചു കൊണ്ട് കണ്ണാടിയിൽ കാണും വിധം എന്റെ മുമ്പിലേക്ക് കയറിനിന്ന്.
എന്റെ ചുണ്ടിന്റെ അത്രയുമേ പൊക്കമുള്ളവൾക്ക്.
“ഇപ്പൊ നമ്മളെ കാണാൻ നല്ല ഭംഗി..അല്ലെ.”
എന്ന് പറഞ്ഞവൾ ചിരിച്ചു.
കണ്ണെഴുതി തലമുടി ഒതുക്കിക്കെട്ടി കടും പച്ച പാട്ടുസാരിയിൽ പുഞ്ചിരിക്കുന്ന മുഖവുമയി നിൽക്കുന്ന അവളും, ചന്ദനക്കളർ ഷർട്ടും മുണ്ടും ഉടുത്തേക്കുന്ന എന്നെയും കണ്ടാൽ .. കാണുന്നവർ കണ്ണ് വെക്കുമെന്ന് ഉറപ്പാണ്.
ദേവിക ആ വേഷത്തിൽ അതീവ സുന്ദരി ആയി കഴിഞ്ഞിരിക്കുന്നു. ഒപ്പം അവളുടെ സുന്ദരമായ പുഞ്ചിരി നിറഞ്ഞ മുഖവും.
ഞാൻ അവളുടെ ചെവിയിൽ പറഞ്ഞു.
“നിന്നെ കാണാൻ സുന്ദരി ആട്ടോ.”
അവൾ തിരിഞ്ഞുനിന്ന് എന്നോട് പറഞ്ഞു.
“ഏട്ടനെ കാണാനും ”
അപ്പോഴേക്കും അമ്മ വന്നു.
“നോക്കിനില്കാതെ ഇറങ്ങാം പെണ്ണേ.”
ഞങ്ങൾ കാറിലേക്ക് കയറി. അമ്മയും ദേവികയും പുറകിൽ ഇരുന്നു. ഞാൻ ഡ്രൈവിങ് സീറ്റിൽ. അച്ഛൻ എന്റെയൊപ്പമിരുന്നു.
കൈയിൽ ഉണ്ടായിരുന്ന ഒരു വലിയ പൊതി ഞങ്ങൾക്കിടയിൽ വെച്ച്..
യാത്ര ആരംഭിച്ചു..
മൂന്ന് വർഷം മുന്നേ ഇതേപോലെ ഒരു യാത്രയായിരുന്നു ദേവികയെ കാണാൻ..
കോളേജിലേക്ക് വരാത്തതെന്തെന്നറിയാനായി കാവ്യയുടെ നിർബന്ധ പ്രകാരം ഇറങ്ങിത്തിരിച്ച ഞാൻ തിരിച്ച് പോന്നത് ദേവിക എന്നാ എന്റെ ദേവൂട്ടിയേയും കൊണ്ടായിരുന്നു.. അതുകഴി ഞ്ഞിന്ന് ഞാനും അവളും തിരിച്ച് അവളുടെ നാട്ടിലേക്ക്…