എന്റെ ജീവിതം എന്റെ രതികൾ
അച്ഛൻ പുള്ളിയുമായി സംസാരിച്ചിരുന്നു.
“ഇവരെ രണ്ടിനെയും അന്ന് കണ്ടപ്പോഴേ എനിക്ക് സംശയമുണ്ടായിരുന്നു.. ഒരുമിച്ച് പഠിക്കുന്നതാണെന്ന് പറഞ്ഞപ്പോൾ പിന്നെ മറ്റൊന്നും കരുതിയില്ല..
നീ വിളിച്ചു പറഞ്ഞപ്പോഴല്ലെ അറിയുന്നേ ചെറുക്കൻ പെണ്ണിനെയും കൊണ്ട് വന്നേക്കുവാന്ന്. ദേ ഇപ്പൊ കണ്ടപ്പോഴല്ലെ അന്നിവന്റെ കൂടെ വന്നത് ഇവന്റെ പെണ്ണാണെന്ന് മനസ്സിലായത്.
ഇവർ തമ്മിൽ കെട്ടിയതൊക്കെ ഞങ്ങളും അറിഞ്ഞില്ലടാ..നാല് ദിവസം മുൻപ് വീട്ടിൽ വന്നപ്പോഴാ ഇവർ തമ്മിലുള്ള ബന്ധം അറിയുന്നത്.
“അച്ഛന്റെ അല്ലെ മോൻ ”
എന്ന് പറഞ്ഞയാൾ ചിരിച്ചു.
ഒപ്പം അമ്മയും അച്ഛനും.
അമ്മയും ദേവികയും സാരി കളക്ഷൻലേക്ക് പോയി.. ഞാനും അവരുടെ ഒപ്പം കൂടി.. ഇല്ലേ ആ പുള്ളി എന്നെ മുക്കിൽ വലിച്ചുകയറ്റും. അച്ഛനാണേൽ പുള്ളിയുടെ കൂടെ ഓരോ കാര്യങ്ങൾ പറഞ്ഞു കടയിലൂടെ നടത്തവുമായി.
അന്ന് ദേവൂട്ടിയെ സാരി ഉടുപ്പിച്ചു കൊടുത്ത ചേച്ചിയും ഉണ്ടായിരുന്നു.
അമ്മ തുണിക്കടയിൽ കയറുന്നതും ആന കരിമ്പിൽ കാട്ടിൽ കയറുന്നതും ഒരുപ്പോലെയാണ്. കൂടെ ദേവൂട്ടി ഉള്ളത് കൊണ്ട് സൂപ്പറാകും..
അവൾക്ക് ചേരുന്ന സകല സാരിയും അമ്മ എടുത്തുകൊടുക്കുമെന്ന് എനിക്കുറപ്പാ…
അത്തന്നെയായിരുന്നു അവിടെ നടന്നത്.
അത്രയും വില വരുന്ന സാരി വേണ്ടാ എന്നൊക്കെ ദേവൂട്ടി പറയുന്നുണ്ടെങ്കിലും അമ്മടെ നിർബന്ധത്തിന് വഴക്കി അമ്മ എടുത്ത് കൊടുത്തതൊക്കെ അവൾക്ക് സ്വീകരിക്കേണ്ടിവന്നു.