എന്റെ ജീവിതം എന്റെ രതികൾ
കാവ്യക്ക് മനൂന്റെ വീട്ടിൽ നിന്നിട്ട് പ്രശ്നമൊന്നും ഉണ്ടായില്ല എന്നറിഞ്ഞപ്പോൾ ദേവികയും ഹാപ്പിയായി.
ക്ലാസ് കഴിഞ്ഞതും
ദേവിക അമ്മയെ വിളിച്ചു പറഞ്ഞു.
ഒരു പതിനഞ്ചു മിനിറ്റിനുള്ളിൽ ഞങ്ങൾ വരാം എന്നമ്മ പറഞ്ഞു. അവർ ഏതോ സ്വർണക്കടയിലാണെന്ന്..
ഞങ്ങൾ എന്നും ഇരിക്കുന്നോടത്ത് ഇരുന്നു. കാവ്യയും ഉണ്ടായിരുന്നു.
കുറച്ച് കഴിഞ്ഞപ്പോൾ കാവ്യയെ മനുഏട്ടൻ വന്നു വിളിച്ചുകൊണ്ട് പോയി.
“എനിക്കും കൊതിയാകുവാ ഏട്ടാ.
കാവ്യേടെ പോലെ വയറും വിർപ്പിച്ചു നടക്കാൻ.”
ഞാൻ അത് കേട്ട് ചിരിച്ചു..
“ഏട്ടാ സത്യമായിട്ടും.”
“നിന്റെ കൊതിയൊക്കെ ഞാൻ സാധിച്ച് താരടീ..നിന്റെ വയറും വിർപ്പിച്ചുകൊണ്ട് റോഡിലൂടെ നമുക്ക് ഒരുമിച്ച് ഇങ്ങനെ നടക്കാം. അപ്പൊ എന്റെ ദേവൂട്ടിക്ക് ഇരിക്കണ്ടോന്നൊക്കെ പറഞ്ഞാൽ ഏട്ടൻ സമ്മതിക്കില്ലാട്ടോ.”
“ഉം.”
അവൾ നാണത്തോടെ പറഞ്ഞു.
അപ്പോഴേക്കും ദേവികയെ അമ്മ വിളിച്ചു.
ഞങ്ങൾ പുറത്ത് ഉണ്ട്..
ഞങ്ങൾ കാറിൽ കയറി.
“എങ്ങനെയുണ്ടായിരുന്നു പിള്ളേരെ. കൂട്ടുകാരൊക്കെ അറിഞ്ഞോ.”
“ആം അമ്മേ.. പിന്നെ ഹരിഏട്ടൻ ഉള്ളത് കൊണ്ട് എന്റടുത്ത് ഒന്നും ചോദിച്ചില്ല. ഏട്ടനെയായിരുന്നു എടുത്തിട്ട് അല്ലക്കിയത്.”
അത് കേട്ട് അച്ഛനും അമ്മയും ചിരിച്ചു.
അമ്മയ്ക്കാണേൽ ഏത് നേരവും ദേവികയെ മതി. അവൾക്കോ അമ്മ എന്ന് പറഞ്ഞാൽ ജീവനാണ്.