എന്റെ ജീവിതം എന്റെ രതികൾ
നിനക്ക് എഴുന്നേറ്റ് പഠിച്ചാൽ പോരെ.. എന്തിനാ ഞങ്ങളുടെ ഉറക്കം കളഞ്ഞേ ..”
“എടീ നിങ്ങൾ കിടന്നോ.. ഞാൻ ഫ്രക്ഷായി, കുളിയും കഴിഞ്ഞശേഷം പഠിക്കട്ടെ. എന്നാലേ അവനെക്കാൾ കൂടുതൽ മാർക്ക് എനിക്ക് വാങ്ങി അവന്റെ മുന്നിൽ ഷോ ഇറക്കാൻ പറ്റു ”
“ആ ഹരിയുടെ കൂടെ നിന്നാൽ മതിയായിരുന്നു എനിക്ക് വെറുതെ ഇവളുടെ ആവശ്യത്തിന് കൂട്ട് നിന്ന്.”
“എന്താടി നിനക്ക് അവനോട് ഒരു ഇളക്കം ”
ദേവിക ആണെന്ന് തോന്നുന്നു..ഗൗരി യോട് ആണ് ചോദിച്ചതെന്ന് മനസിലായി. അവളുമാർ ആണെന്ന് തോന്നുന്നു എഴുന്നേറ്റിട്ടുള്ളത്. ഈ ഗൗരി ദേവികയുടെ കൂട്ടുകാരി ആയത്കൊണ്ടാണവൾ ഹോസ്റ്റൽ വേണ്ടാ എന്ന് വെച്ച് ദേവികയുടെ വാടക വീട്ടിലേക്ക് വന്നത്..
“എന്തെടീ..എനിക്ക് ഇളകിക്കൂടെ. ആർക്കായാലും അവന്റെ കൂടെ നടക്കാൻ തന്നെയാണ് ഇഷ്ടം..
അതിന് ഉള്ള ഭാഗ്യം കാവ്യക്കല്ലെ കിട്ടിയുള്ളൂ. നിനക്ക് പിന്നെ ഏത് നേരവും പഠിത്തവും അവനോട് വഴക്കിടലും മാത്രമേ ഉള്ളൂല്ലോ.
നിന്റെ കൂടെ കൂടിയത് കൊണ്ട് അവനും എന്നോട് വെറുപ്പായി എന്ന് തോന്നുന്നു.”
“ഓഹോ.. അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കുവാ. നിങ്ങൾ എന്ത് കണ്ടിട്ടാടീ അവനെ ഇങ്ങനെ പുകഴ്ത്തുന്നത് ”
“അവനെ സ്നേഹിക്കുന്നവരെ അവൻ പൊന്നുപോലെ നോക്കുന്നത് കൊണ്ട്.
ആ കാവ്യയെ കണ്ടോ .. അവൾക്ക് ഒരു പോറൽപോലും ഏല്പിക്കാതെയാണ് സീനിയേഴ്സിൽ നിന്നും അവൻ അവളെ പ്രൊട്ടക്റ്റ് ചെയ്യുന്നത്. . അത് കണ്ടിട്ടാ ടീ എനിക്കും അവ്നിൽ സ്പാർക്ക് ഉണ്ടായത്.