എന്റെ ജീവിതം എന്റെ രതികൾ
“എടി പെണ്ണേ…നിന്റെ കണ്ണുകൾ എന്നെ മായാലോകത്തേക്ക് കൊണ്ട് പോകുന്നപോലെ.”
അവൾ ചിരിച്ചുകൊണ്ട് എന്റെ മുക്കിൽ അവളുടെ മുക്ക് കൊണ്ട് പയ്യെ അങ്ങോട്ടും ഇങ്ങോട്ടും തട്ടിയശേഷം.
“ഏട്ടന്റെ ഈ കണ്ണുകൾ എന്നെ എന്നേ വീഴ്ത്തിക്കളഞ്ഞതാ.”
“എനിക്ക് നിന്നെ സ്നേഹിച്ചു സ്നേഹിച്ചു കൊല്ലണം.”
“അതിന് മുൻപ് തന്നെ ഏട്ടനെ ഞാൻ സ്നേഹിച്ചു കൊല്ലും.”
“ഓഹോ.”
അവൾ എന്റെ നെഞ്ചിൽ കിടന്നു കൊണ്ട് ചോദിച്ചു.
“ഇങ്ങനെ കിടന്നാൽ മതിയോ ഏട്ടാ.”
“പിന്നെ!”
“ഞാൻ ഒരു പെണ്ണല്ലെ..പിന്നെ ഇക്കാര്യത്തിൽ അധികം അറിവെനിക്ക് ഇല്ലാ. ആരും പറഞ്ഞുതരാനും ഇല്ലായിരുന്നു..കൂട്ടുകാരികൾ പറഞ്ഞു തന്ന അറിവേ ഉള്ളൂ… ”
“പിന്നെ എന്തിനാടി നിന്റെ ഏട്ടൻ ഇവിടെ കിടക്കുന്നെ. എന്ത് സംശയവും നമുക്ക് തീർത്തു അങ്ങ് പോകാന്നെ.. എന്റെ ദേവൂട്ടി.”
എന്ന് പറഞ്ഞു അവളുടെ നെറ്റിൽ കെട്ടിപിടിച്ചു ഒരു കിസ്സ് കൊടുത്തു.
“അതേ ദേവൂട്ടി.”
“എന്താ ഏട്ടാ.”
“നാളെ നമുക്ക് കോളേജിൽ പോകണ്ടേ?”
“അമ്മ പറഞ്ഞു നാളെ പോകണ്ടാന്ന് എന്നെ കാണാൻ ബന്ധുക്കളൊക്കെ വരുന്നുണ്ടെന്ന്..അവർ വല്ല കുറ്റവും പറയോ ഏട്ടാ?”
“അമ്മ നിന്റെ കൂടെ ഉള്ളോടത്തോളം ഒറ്റണ്ണം കുറ്റം പറയില്ല. അതിനുള്ള ചങ്കുറ്റമൊന്നും അച്ഛന്റെയും അമ്മയുടെയും വിട്ടുകാർക്കില്ല.
അല്ലാ.. നിന്നെ കണ്ടിട്ട് എന്ത് കുറ്റമാടി പറയാൻ പറ്റുന്നത്?”