എന്റെ ജീവിതം എന്റെ രതികൾ
“ഉം.”
അമ്മ അവൾക്ക് എല്ലാം പറഞ്ഞു കൊടുക്കുന്നത് കണ്ടുകൊണ്ട് ഞാനും അച്ഛനും നോക്കി നിന്നു.
രാത്രി ആകാറായി. വീട്ടിൽ വിളക്ക് വെച്ച് പ്രാർത്ഥന ഉണ്ട്. ഞാൻ ആണേൽ ആ സമയത്ത് ഫോണിൽ കുത്തൽ ആയിരിക്കും.
പക്ഷേ ഇന്ന് ദേവിക എന്നെ പിടിച്ചിരുത്തി പ്രാർത്ഥിപ്പിച്ചു.
പിന്നെ ഞങ്ങൾ എല്ലാവരും കൂടി ഇരുന്നു tv കാണുകയും. ഒരുമിച്ച് ഇരുന്നു ഫുഡ് കഴിക്കുകയും ചെയ്തു.
ദേവിക ആയിരുന്നു ഞങ്ങൾക്ക് വിളമ്പി ത്തന്നത്. ഇവിടെ അങ്ങനെ ഒരു രീതിയില്ല എന്നും പറഞ്ഞ് അമ്മ അവളെ പിടിച്ചിരുത്തിയിട്ട് എല്ലാവരും ഒപ്പമിരുന്നു അവരവർ തന്നെ എടുത്തു കഴിക്കുകയാണ് പതിവെന്ന് പറഞ്ഞു.
ഭക്ഷണം കഴിഞ്ഞ് പാത്രങ്ങൾ കഴുകുമ്പോൾ അമ്മയ്ക്ക് സഹായത്തിന് അച്ഛനും ചെല്ലുന്നതാണ് വീട്ടിലെ പതിവ്.
ഞാൻ കഴിച്ച പാത്രമെടുത്തു ദേവിക കഴുകാൻ പോയപ്പോൾ ഞാനും ചേന്നു.
“ ഏട്ടനെന്തിനാ വരുന്നേ..”
” ഞാൻ കഴുകിവെച്ചോളാം.”
“വേണ്ടാ ഏട്ടാ..ഞാൻ ചെയ്തോളാം..”
അപ്പോഴേക്കും അമ്മ വന്നു.
“ മോളെ ഇത് മുഴുവനും ഇവനെക്കൊണ്ട് കഴുകിച്ചിട്ട് വിട്ടാൽ മതി.”
“അങ്ങനെ പറയരുത് അമ്മേ.”
“എന്നാ മോൻ പോയി കിടന്നോ അടുക്കള കാര്യത്തിൽ എന്തെങ്കിലും സഹായം ഉണ്ടേൽ വിളിക്കാം”.
“പോ… പോ. “
ദേവിക നിർബന്ധിച്ചു.
ഞാൻ അടുക്കളയിൽ നിന്ന് പോന്നു. ദേവിക അത് കണ്ടു ചിരിക്കുന്നുണ്ടായിരുന്നു.