എന്റെ ജീവിതം എന്റെ രതികൾ
“മോളെ…”
അവൾ നടന്ന കാര്യങ്ങൾ ഒരു വള്ളിയും പുള്ളിയും തെറ്റാതെ പറഞ്ഞു കൊടുത്തു. കല്യാണം കഴിക്കേണ്ടി വന്നതും. ഞങ്ങളുടെ ശത്രുതയും. പിന്നെ ഇഷ്ടത്തിൽ ആയതും ഒക്കെ. ഹോസ്പിറ്റൽ ഞാനും ഉണ്ടായിരുന്നു എന്ന് പറഞ്ഞപ്പോൾ അമ്മക്ക് സന്തോഷമായി.
പക്ഷേ അച്ഛന്റെ മുഖത്ത് എന്തൊ ഒരു പരിഭ്രമം പോലെ തോന്നി.
അമ്മ അച്ഛനോട് ചോദിച്ചു.
“ആകെയുള്ള ഒരു മകന്റെ കല്യാണം നമ്മൾ ഇല്ലാതെ നടന്നല്ലോ. അതിന്റെ ഒരു വിഷമമുണ്ട്.”
അപ്പൊ തന്നെ ഞാൻ കയറി പറഞ്ഞു.
“ഒന്നൂടെ ഇവളെ കെട്ടാൻ എനിക്ക് സമ്മതമാണ്.”
അത് കേട്ടത്തോടെ എല്ലാവരും ചിരി ആയി.
ദേവിക വന്നപ്പോഴുള്ള ആ പേടി മാറി അവൾ ഹാപ്പിയായി അമ്മയോട് വിശേഷം പറയലായി..
ആകെ ശോകമായി കിടന്ന എന്റെ വിടാണ് ദേവിക വന്നതോടെ ഉഷാർ ആയത്.
അവൾക്ക് എന്റെ റൂം കാണിച്ചു കൊടുത്തു. അവളുടെ ബാഗിൽ നിന്ന് എല്ലാം എടുത്തു എന്റെ അലമാരയിൽ വെച്ചു. പഠിക്കുന്ന ബുക്ക് ഒക്കെ എന്റെ സ്റ്റഡിടേബിളിൽത്തന്നെ വെച്ചു.
അവൾ സാരി മാറി അമ്മയുടെ അടുത്തേക്ക് പോയി.
അമ്മ സകല ബന്ധുക്കളെയും വിളിച്ചു കാര്യം പറയുകയായിരുന്നു.
അമ്മക്ക് അവളെ ജീവനായതുകൊണ്ട് പിന്നെ ഏത് നേരവും അവളുടെ അടുത്തായി. ഓരോ മുറികളും കാണിച്ച് എല്ലാം പറഞ്ഞു കൊടുക്കുവായിയിരുന്നു. പണ്ട് പറഞ്ഞു കൊടുത്തതാണെങ്കിലും ഒന്നൂടെ എല്ലാം കാണിച്ചു കൊടുക്കുന്നു.