എന്റെ ജീവിതം എന്റെ രതികൾ
രതികൾ – എനിക്കും കുറച്ച് ടെൻഷൻ ഉണ്ട്. എന്തായാലും വരുന്നത് വരുന്നോടത്ത് വെച്ച് കാണാം എന്ന് വെച്ച് വീട്ടിലേക്ക് വിട്ടു.. പോകുന്ന വഴി ഞാൻ ദേവികയോട് ചോദിച്ചു.
“പേടിയുണ്ടോ.”
അവൾ : “ഉണ്ടെന്ന് പറയാം.”
“ഏട്ടനോ?”
“എനിക്കും ഉണ്ട ടീ.”
പിന്നെ ഞങ്ങൾ ഒന്നും മിണ്ടിയില്ല.
അങ്ങനെ വീടിന്റെ ഗേറ്റ് കടന്നു. നോകുമ്പോൾ അമ്മ ഏതോ തുണി തുന്നുകയും അച്ഛൻ ചാരുകസേരയിൽ ഇരുന്നു അമ്മയോട് എന്തൊ പറഞ്ഞു കൊണ്ടും ഇരിക്കുന്നു.
അപ്പോഴാണ് എന്റെ ബൈക്ക് ഗേറ്റ് കടന്നു വരുന്നത് അമ്മയുടെയും അച്ഛന്റെയും കണ്ണിൽ പതിയുന്നെ.
കൂടെ ബൈക്കിന്റെ പുറകിൽ ഒരു പെണ്ണിനെ കൂടി കണ്ടപ്പോൾ അമ്മ ചെയ്തുകൊണ്ടിരുന്ന പണി നിർത്തിവെച്ച് എഴുന്നേറ്റു. അച്ഛനും അതിന്റെയൊപ്പം തന്നെ എഴുന്നേറ്റു.
ഞാൻ ബൈക്ക് മുറ്റത്തു കയറ്റിനിർത്തി. അമ്മയാണേൽ ആശ്ചര്യത്തോടെ നോക്കിനിന്ന്.
അമ്മ ആഗ്രഹിച്ച മരുമോൾ സിന്ദൂരം ചാർത്തി കഴുത്തിൽ ഒരു താലിമാലയും അണിഞ്ഞു കസവു സെറ്റ് സാരിയിൽ എന്റെ ബൈക്കിന്റെ പുറകിൽ നിന്ന് പേടിച്ചു പതുങ്ങി ഇറങ്ങുന്നു.
അവളുടെ ബാഗും എടുത്തു കൊണ്ട് ഞാനും ഇറങ്ങി. അവളാണേൽ അമ്മയെ ഫേസ് ചെയ്യാൻ കഴിയാതെ.
എന്റെ പുറകിൽ പതുങ്ങാൻ തുടങ്ങി.
അമ്മ എന്നോട് ചോദിക്കാതെ ആദ്യ ചോദ്യം ദേവികയോട് തന്നെ ചോദിച്ചു.
“എന്താ ദേവിക മോളെ..ഇവന്റെ കൂടെ ഇങ്ങോട്ട്!!”
അതിനുള്ള മറുപടി അവൾ അല്ലാ പറയേണ്ടത് എന്ന് അറിഞ്ഞുകൊണ്ട് ഞാൻ പറഞ്ഞു.
“അത് പിന്നെ അമ്മേ..ടൂർ പോയിട്ട് അമ്മക്ക് ഒന്നും കൊണ്ട് വന്നില്ലേ എന്ന് ചോദിച്ചില്ലേ..ഇതാണമ്മേ ഞാൻ കൊണ്ട് വന്നാത്..അമ്മക്ക് വേണ്ടി ഒരു മരുമകളെ.”
അമ്മ ദേവികയോട് സത്യമാണോന്ന് ചോദിച്ചപ്പോൾ അവൾ തലയാട്ടിക്കൊണ്ട് എന്റെ കൈയിൽ മുറുകെ പിടിച്ചു ചേർന്ന് നിന്നു.
അമ്മക്ക് സന്തോഷം കൊണ്ട് എന്ത് ചെയ്യണമെന്ന് പോലും അറിയാതെ ഒരു തപ്പലായി. ഞാൻ ഇങ്ങനെ ഒറ്റയടിക്ക് ഇവളെ കൊണ്ട് വരുമെന്ന് എന്റെ അമ്മ ഒരിക്കലും കരുതിക്കാണില്ലെന്ന് എനിക്കറിയാം.
അപ്പൊത്തന്നെ അച്ഛൻ ഇടപെട്ടു.
“എടി നീ അങ്ങനെ നില്ക്കാതെ അവൾക്ക് വിളക്ക് കൊടുത്തു വീട്ടിലേക്ക് കയറ്റടി.”
അങ്ങനെ ഒരു ഡയലോഗ് അച്ഛന്റെ അടുത്ത് നിന്ന് വന്നതോടെ എനിക്ക് സന്തോഷമായി. ദേവികക്കും അവളുടെ ഭയം ഒക്കെ മാറി.
ഇനി ഇപ്പൊ കയറ്റാൻ വിസമ്മതിച്ചാൽ അവസാന അടവായി അച്ഛന്റെ കാലിലേക്ക് വീഴാനായിരുന്നു അവൾ എന്നോട് പറഞ്ഞെ..
വീട്ടിലെ ഭരണം അമ്മക്കാണ്. അമ്മ എന്ത് പറഞ്ഞാലും അച്ഛൻ അനുസരിക്കും. അതുപോലെ തന്നെ അച്ഛൻ പറഞ്ഞാൽ അമ്മയും.
രണ്ടുപേർക്കും അങ്ങോട്ടും ഇങ്ങോട്ടും വിയോയിപ്പാണേൽ നറുക്കെടുപ്പാണ് പതിവ്.
അമ്മ നിലവിളക്കുമായി വന്നു ദേവികയുടെ കൈയ്യിൽ കൊടുത്തിട്ട്..
“മോളെ വിളക്ക് കെടാതെ വലത്തെ കാൽ വെച്ച് അകത്തേക്കു വാ.”
അവൾ അമ്മയുടെ കൈയിൽ നിന്ന് വിളക്ക് വാങ്ങി വലതു കാൽ വെച്ച് എന്റെ വീട്ടിൽ രണ്ടാമത് കയറി.
അവളെ പിടിച്ച് സോഫയിൽ ഇരുത്തിയിട്ട് അമ്മ ഉപ്പിട്ട കഞ്ഞിവെള്ളം കൊണ്ട് വന്നു എനിക്കും അവൾക്കും തന്നു.
ദേവിക വേഗം കുടിച്ച് തീർത്തു. ഇനിയും വേണോ എന്നമ്മ ചോദിച്ചപ്പോൾ വേണ്ടാ എന്ന് പറഞ്ഞിട്ട് എന്നെ നോക്കി.
ഞാൻ അച്ഛന്റെ ഓപ്പോസിറ്റ് സെറ്റിയിൽ ചാരി നിന്ന്കൊണ്ട് കഞ്ഞിവെള്ളം കുടിച്ചു.
അല്ലേലും വീട്ടിൽ ചോറായിക്കഴിഞ്ഞാൽ ഉച്ചവരെ കഞ്ഞിവെള്ളമാണ് അമ്മ തരാറുള്ളൂ. അല്ലാതെ വെള്ളമൊന്നും ഉണ്ടാക്കില്ല.
അമ്മ അവളുടെ ഒപ്പം സോഫയിൽ ഇരുന്നു. അച്ഛനും അടുത്ത് കിടന്ന സെറ്റിയിൽ ഇരുന്നു.
അമ്മ ദേവികയോട് ചോദിച്ചു.
“മോളെ..മോളുടെ വീട്ടുകാർ അറിഞ്ഞോ മോൾ ഇവന്റെകൂടെ പോന്ന കാര്യം.”
അവൾ ഒന്നും മിണ്ടില്ല. എന്റെ നേരെ നോക്കി.
അമ്മ തന്നെ തുടർന്നു.
“എന്തായാലും ഇനി ആര് എന്ത് പ്രശ്നത്തിന് വന്നാലും ഞാനുണ്ട് നിങ്ങളുടെ കൂടെ..എന്നാലും എന്റെ മോൻ ഇവളെ കൊണ്ട് വന്നല്ലോ… ഞാൻ കഷ്ടപ്പെടേണ്ടി വരും എന്ന് പറഞ്ഞു കൊണ്ട് ഇരിക്കുമ്പോഴല്ലെ നിങ്ങൾ ഇങ്ങ് എത്തിയത്.”
“അത് പിന്നെ ഓരോന്നിനും ഓരോ ടൈം ഇല്ലേ അമ്മേ.”
എന്ന് ഞാൻ ചുമ്മാ ഇടക്ക് കയറി സംസാരിച്ചു.
“എടാ അപ്പൊ നിങ്ങൾ എപ്പോ താലി കെട്ടി ? രാവിലെ വന്നിട്ട് ആണോ..”
“അതൊക്കെ കെട്ടീട്ട് ഇപ്പൊ മൂന്നു വർഷം ആകാൻ പോകുന്നമ്മേ.”
എന്ന് പറഞ്ഞു ഞാൻ പതുകെ മുറിയിലേക്ക് പോകാൻ നോക്കിയപ്പോൾ അമ്മ എന്നെ കയ്യോടെ പൊക്കി അവളുടെ അടുത്ത് കൊണ്ട്പോയി ഇരുത്തി.
“എന്ത്?”
“ഒരു ദുർബല നിമിഷത്തിൽ എനിക്ക് ഇവളെ കെട്ടേണ്ടി വന്നു. അല്ലാ നാട്ടുകാർ എല്ലാവരും കൂടി എന്നെ കൊണ്ട് കെട്ടിച്ചു.”
“എപ്പോ?”
“പണ്ട് പാതിരാത്രി ഒരു ട്രിപ്പ് പോകുവാ എന്ന് പറഞ്ഞു കാറിൽ ഞാൻ പോയില്ലെ.. അന്ന് കൂട്ടുകാർ ഇല്ലായിരുന്നു. ഞാൻ ഒറ്റക്കായിരുന്നു. അതും ഇവൾ കോളേജിൽ വരാത്തത് എന്ത് കൊണ്ട് എന്ന് അറിയാൻ വേണ്ടി കാവ്യാ പറഞ്ഞുവിട്ടതാണ്. അവിടെ ചെന്നപ്പോൾ ഇവൾ എന്റെ കൂടെ ഇങ്ങ് പോന്നു. നാട്ടുകാർ എല്ലാവരും കൂടി ദേ ഈ കഴുത്തിൽ ഒരു താലിയും ഇടീച്ചാണ് വിട്ടേ. പിന്നെ ഞാൻ ഇവളെ നോക്കിയില്ല. പ്രളയ സമയത്ത് ക്യാമ്പിൽ നിന്ന് ഇങ്ങോട്ട് കൊണ്ട് വന്നു. അമ്മ അറിയാതെ അമ്മയുടെ മരുമകൾ ആയി ഇവിടെ കുറച്ച്നാൾ താമസിച്ചു.
അത് കഴിഞ്ഞു ഹോസ്റ്റലിൽ കൊണ്ട് വിട്ട്.”
“എടാ മഹാപാപി എന്റെ മരുമകളെ നീ ഒറ്റക്ക് ഇട്ടോ ”
എന്ന് പറഞ്ഞു എന്നെ തലങ്ങും വിലങ്ങും വേദനിക്കാതെ അമ്മ തല്ലി.
“അത് പിന്നെ പ്രായപൂർത്തി ആകാതെ ഇവളെ കൊണ്ട് വന്നാൽ അമ്മ എന്നെ അടിച്ചിറക്കിയാലോ എന്ന് വെച്ചാ.”
ഇതൊക്കെ കണ്ടു ദേവികയും അച്ഛനും ചിരിക്കുവായിരുന്നു.
അച്ഛൻ ദേവികയോട് ചോദിച്ചു.
“മോളെ.. വീട്ടുകാർ.”
അവൾ പറയാൻ തുടങ്ങി.
“എനിക്ക് സ്വന്തം എന്ന് പറയാൻ ഇപ്പൊ ഹരിഏട്ടനേ ഉള്ള് അച്ഛാ.”
അത് കേട്ടത്തോടെ അമ്മ.
“അപ്പൊ മോൾടെ അമ്മയും അച്ഛനും.”
“അവർ എന്നെ എട്ടാം വയസിൽ തനിച്ചു അക്കീട്ട് പോയി.”
അതോടെ കേട്ടപ്പോൾ അമ്മക്ക് സഹിക്കാൻ കഴിയുന്നില്ല.
“മോൾക്ക് ഇവൻ മാത്രമുള്ളെന്ന് ആരാ പറഞ്ഞെ. ഈ അച്ഛനും അമ്മയും ഉണ്ട്.
എന്റെ മോളായിട്ട് തന്നെ ഞാൻ നിന്നെ നോക്കും.”
എന്ന് പറഞ്ഞു അമ്മ അവളെ കെട്ടിപ്പിടിച്ചു.
“മോൾ ഇവിടെ അന്ന് വന്നിട്ട് പോയപ്പോൾ തൊട്ട് എന്റെ മകന്റെ ഭാര്യ ആയി നീ വരണമെന്ന് ഒരുപാട് പ്രാർത്ഥിച്ചതാ..
ആരും നിന്നെ കൊണ്ട്പോകല്ലേന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചു.. എന്റെ മകന് തന്നെ കിട്ടണം നിന്നെയെന്ന്.”
“അതല്ലെ അമ്മ മനസിൽപ്പോലും കരുതാത്ത സമയത്ത് ഞാനിവളെ റാഞ്ചിക്കൊണ്ട് വന്ന് അമ്മയുടെ മുന്നിൽ ഇട്ടത്. ആരും കൊണ്ട് പോകാതെ.”
“എന്നാലും നിങ്ങൾ എന്നെ കുറെ നാൾ
പൊട്ടൻ കളിപ്പിച്ചു.”
ദേവിക അമ്മയോട്..
“ക്ഷമിക്കണമമ്മേ. എനിക്ക് ഏട്ടന്റെ ഇഷ്ടം പൂർണമായും കിട്ടാതെ ഇങ്ങോട്ട് കയറി വരാൻ പറ്റില്ലല്ലോ. ഏട്ടൻ എന്നെ ഏട്ടന്റെ മനസ്സ് നിറച്ചു വിളിച്ചുകൊണ്ട് വരുമ്പോൾ വരാനായിരുന്നു എനിക്കും ഇഷ്ടം..എന്നോട് ക്ഷമികണമമ്മേ.”
“മോളെ…”
അവൾ നടന്ന കാര്യങ്ങൾ ഒരു വള്ളിയും പുള്ളിയും തെറ്റാതെ പറഞ്ഞു കൊടുത്തു. കല്യാണം കഴിക്കേണ്ടി വന്നതും. ഞങ്ങളുടെ ശത്രുതയും. പിന്നെ ഇഷ്ടത്തിൽ ആയതും ഒക്കെ. ഹോസ്പിറ്റൽ ഞാനും ഉണ്ടായിരുന്നു എന്ന് പറഞ്ഞപ്പോൾ അമ്മക്ക് സന്തോഷമായി.
പക്ഷേ അച്ഛന്റെ മുഖത്ത് എന്തൊ ഒരു പരിഭ്രമം പോലെ തോന്നി.
അമ്മ അച്ഛനോട് ചോദിച്ചു.
“ആകെയുള്ള ഒരു മകന്റെ കല്യാണം നമ്മൾ ഇല്ലാതെ നടന്നല്ലോ. അതിന്റെ ഒരു വിഷമമുണ്ട്.”
അപ്പൊ തന്നെ ഞാൻ കയറി പറഞ്ഞു.
“ഒന്നൂടെ ഇവളെ കെട്ടാൻ എനിക്ക് സമ്മതമാണ്.”
അത് കേട്ടത്തോടെ എല്ലാവരും ചിരി ആയി.
ദേവിക വന്നപ്പോഴുള്ള ആ പേടി മാറി അവൾ ഹാപ്പിയായി അമ്മയോട് വിശേഷം പറയലായി..
ആകെ ശോകമായി കിടന്ന എന്റെ വിടാണ് ദേവിക വന്നതോടെ ഉഷാർ ആയത്.
അവൾക്ക് എന്റെ റൂം കാണിച്ചു കൊടുത്തു. അവളുടെ ബാഗിൽ നിന്ന് എല്ലാം എടുത്തു എന്റെ അലമാരയിൽ വെച്ചു. പഠിക്കുന്ന ബുക്ക് ഒക്കെ എന്റെ സ്റ്റഡിടേബിളിൽത്തന്നെ വെച്ചു.
അവൾ സാരി മാറി അമ്മയുടെ അടുത്തേക്ക് പോയി.
അമ്മ സകല ബന്ധുക്കളെയും വിളിച്ചു കാര്യം പറയുകയായിരുന്നു.
അമ്മക്ക് അവളെ ജീവനായതുകൊണ്ട് പിന്നെ ഏത് നേരവും അവളുടെ അടുത്തായി. ഓരോ മുറികളും കാണിച്ച് എല്ലാം പറഞ്ഞു കൊടുക്കുവായിയിരുന്നു. പണ്ട് പറഞ്ഞു കൊടുത്തതാണെങ്കിലും ഒന്നൂടെ എല്ലാം കാണിച്ചു കൊടുക്കുന്നു.
അപ്പോഴാണ് കാവ്യാ എന്നെ വിളിച്ചത്..
“എന്തായി..മരുമകളെ അമ്മ വീട്ടിൽ കയറ്റിയോ? ”
അതിനുള്ള മറുപടി ഞാൻ പറഞ്ഞു
“വീട്ടിൽ അല്ലാ കയറ്റിയെ ഒക്കത് കയറ്റി വെച്ചോണ്ട് നടക്കുവാ അമ്മ.”
“പിന്നെ അവളോട് അന്വേഷണം പറഞ്ഞേരെ..ഞാൻ മനുവേട്ടന്റെ കൂടെ വീട്ടിലേക്ക് പൊയ്ക്കൊണ്ടിരിക്കുവാ.”
“ശെരി.. എന്നാൽ.”
അവൾ ഫോൺ വെച്ച്. [ തുടരും ]