എന്റെ ജീവിതം എന്റെ രതികൾ
ബൈക്കിൽ, വീട്ടിൽ നിന്ന് ഇറങ്ങിയ ശേഷം ദേവികയെ വിളിച്ചു.
അവളും ഹോസ്റ്റലിൽ നിന്ന് ഇറങ്ങി.
ബസ് സ്റ്റോപ്പിൽ എത്തിയപ്പോൾ ബാഗിൽ ഡ്രസ്സ് കളുമായി അവൾ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. എക്സ്ട്രയായി ഒരു ഹെൽമറ്റ് ഞാൻ പോരുന്ന വഴിക്ക് ഒരു ചേച്ചിയിൽ നിന്ന് വാങ്ങിയിരുന്നു. അത് വെച്ച് അവൾ ബൈക്കിൽ കയറി.
“അല്ലാ ഏട്ടാ..എങ്ങോട്ടാ.”
“മൂന്നാർ ”
പിന്നെ അവൾ കുറച്ച് നേരം മിണ്ടില്ല. എന്നിട്ട്
“ഏട്ടാ..അത്
.. അത് ഇപ്പൊ വേണോ.”
ഞാൻ ബൈക്ക് സൈഡ് ഒതുക്കിട് എന്ത് എന്ന് ചോദിച്ചു.
“അല്ലാ മൂന്നാർ ഒക്കെ പെണ്ണിനെയും കൊണ്ട് പോകുന്നത്.”
” ഞാനെന്താ ഏതെങ്കിലും ഒരു പെണ്ണിനേയും കൊണ്ടാണോ പോകുന്നത്.. ഞാൻ താലി കെട്ടിയ പെണ്ണിനേയും കൊണ്ടാ..”
നീ ആ ഹെൽമറ്റ് ഒന്ന് ഊരിക്കേ..
എന്ന് ഞാൻ പറഞ്ഞപ്പോൾ “എന്തിനാ?” എന്നവൾ ചോദിച്ചെങ്കിലും എന്റെ മറുപടിക്ക് നിൽക്കാതെ ഹെൽമറ്റ് ഊരി.
ആ സമയത്ത് ഞാൻ പോക്കറ്റിൽ കരുതിയിരുന്ന മുകാംബികാമ്മയുടെ കുങ്കുമം അവളുടെ നെറ്റിയിൽ ചാർത്തി.
അവൾ പ്രതീക്ഷിക്കാത്ത സംഭവമായിരുന്നത്. അവൾ ചുറ്റും നോക്കി. ആരെങ്കിലും കണ്ടോ എന്നായിരുന്നു ആ നോട്ടത്തിന്റെ ഉദ്ദേശം..
ആരും ഇല്ലാ എന്ന് ഉറപ്പ് വരുത്തിയിട്ടാ ഞാനത് ചെയ്തതെങ്കിലും അങ്ങനെയൊന്നുമല്ല എന്ന ഭാവത്തിൽ ഞാൻ ചോദിച്ചു..